KozhikodeKeralaLatest NewsNews

ലീഗ് നേതാവ് റിയാസിനെ അധിക്ഷേപിച്ച സംഭവം: രാഷ്ട്രീയ വിമര്‍ശനം വ്യക്തിപരമാകുന്നത് അംഗീകരിക്കില്ലെന്ന് സാദിഖലി തങ്ങള്‍

മുഹമ്മദ് റിയാസിനെ ഫോണില്‍ വിളിച്ച് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു

കോഴിക്കോട്: പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. രാഷ്ട്രീയ വിമര്‍ശനം ആകാമെന്നും അത് വ്യക്തിപരമാകുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് റിയാസിനെ ഫോണില്‍ വിളിച്ച് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.

Read Also : പെരിയ ഇരട്ടക്കൊലപാതകം: മുന്‍ എംഎല്‍എയടക്കം അഞ്ചു സിപിഎം നേതാക്കള്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ്

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിലായിരുന്നു അബ്ദുറഹിമാന്‍ കല്ലായി അധിക്ഷേപ പരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണയും റിയാസും തമ്മിലുള്ള വിവാഹത്തെക്കുറിച്ചാണ് ലീഗ് നേതാവ് അബ്ദുറഹിമാന്‍ കല്ലായി അധിക്ഷേപ പരാമര്‍ശം നടത്തിയത്. മുഹമ്മദ് റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നുമായിരുന്നു അബ്ദുറഹിമാന്‍ കല്ലായിയുടെ പരാമര്‍ശം.

‘മുന്‍ ഡിവൈഎഫ്‌ഐ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്, ആരാടോ ഭാര്യ. അത് വിവാഹമാണോ. വ്യഭിചാരമാണ്. അത് പറയാന്‍ തന്റേടം വേണം. സിഎച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ ഉപയോഗിക്കണം’ എന്നായിരുന്നു അബ്ദുറഹിമാന്‍ കല്ലായിയുടെ പരാമര്‍ശം. അതേസമയം വിഷയം വിവാദമായതോടെ മാപ്പ് പറഞ്ഞ് കൊണ്ട് അബ്ദുറഹിമാന്‍ കല്ലായി രംഗത്തെത്തി. ആരെയും വ്യക്തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാന്‍ ലക്ഷ്യം വച്ചുകൊണ്ടല്ല പറഞ്ഞതെന്നും വ്യക്തി ജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണ് സൂചിപ്പിച്ചതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button