Latest NewsUAENewsInternationalGulf

കോവിഡ് വ്യാപനം: സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അഭ്യർത്ഥിച്ച് യുഎഇ

അബുദാബി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ. കോവിഡ് വ്യാപനം തടയുന്നതിൽ വാക്‌സിനുകൾക്കും, പ്രതിരോധ നടപടികൾക്കുമുള്ള പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ഓർമ്മിപ്പിക്കുകയാണ് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മന്റ് അതോറിറ്റി. കോവിഡ് വ്യാപനം കുറയ്ക്കാനും പുതിയ വകഭേദങ്ങളെ ചെറുക്കുന്നതിനുമായി വാക്‌സിനുകളുടെ ബൂസ്റ്റർ ഡോസ് ഉൾപ്പടെ സ്വീകരിക്കണമെന്ന് അതോറിറ്റി ജനങ്ങളോട് അഭ്യർത്ഥിച്ചു.

Read Also: കാലുവെട്ടിമാറ്റി റോഡിലെറിഞ്ഞു, വീട്ടിലിട്ടു തുരുതുരേ വെട്ടി: സുധീഷിന്റെ ശരീരത്തില്‍ നൂറിലേറെ മുറിവുകള്‍

മാസ്‌കുകളുടെ ഉപയോഗം, ആൾക്കൂട്ടങ്ങൾ ഒഴിവാക്കൽ, കൈകളുടെ ശുചിത്വം തുടങ്ങിയ പ്രതിരോധ ശീലങ്ങൾ കൃത്യമായി പാലിക്കണമെന്നാണ് അതോറിറ്റി നൽകിയിരിക്കുന്ന നിർദ്ദേശം. സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ രാജ്യത്തെ ഓരോ നിവാസിയുടെയും ചുമതലയാണെന്നെന്നും യുഎഇ വ്യക്തമാക്കി.

കോവിഡ് രോഗബാധ, ഒമിക്രോൺ വകഭേദത്തിന്റെ സാന്നിദ്ധ്യം ഉൾപ്പടെ, ഫലപ്രദമായി കണ്ടെത്തുന്നതിനായി പിസിആർ പരിശോധനകൾ വർധിപ്പിക്കുമെന്നും അതോറിറ്റി അറിയിച്ചു.

Read Also: മുഖ്യമന്ത്രിയുടെ മകളെ ശരിഅത്ത് നിയമപ്രകാരം പി.എ മുഹമ്മദ്‌ റിയാസിന് നിക്കാഹ് കഴിച്ചുകൊടുക്കണം: സന്ദീപ് വചസ്പതി

shortlink

Related Articles

Post Your Comments

Related Articles


Back to top button