Latest NewsKeralaNattuvarthaNewsIndia

സ്വയരക്ഷയ്ക്ക് വേണ്ടി ഭർത്താവിന്റെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു

പത്തനാപുരം: സ്വയരക്ഷയ്ക്ക് വേണ്ടി ഭർത്താവിന്റെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു. കടുവാത്തോട് സെയ്ദലി മന്‍സിലില്‍ ഷാജഹാന്‍ (സാബു-43) ആണ് കൊല്ലപ്പെട്ടത്. ഭാര്യ നിസയ്‌ക്കെതിരെ(40) കൊലക്കുറ്റത്തിന് കേസെടുത്തതായി പത്തനാപുരം സിഐ.ജയകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Also Read:പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അതിക്രമം നടക്കുമ്പോൾ മോദിയെ കുറ്റപ്പെടുത്തി ഇമ്രാൻ ഖാൻ

വ്യാഴം രാത്രി 11ന് ശേഷമാണ് സംഭവം നടന്നത്. ഷാജഹാന്‍ മദ്യപിച്ചെത്തി വഴക്കുണ്ടാക്കുക വീട്ടിൽ പതിവാണ്. വ്യാഴം രാത്രിയില്‍ മദ്യപിച്ചെത്തിയ ഷാജഹാനും നിസയും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടയില്‍ ഷാജഹാന്റെ കഴുത്തില്‍ ഷാള്‍ മുറുക്കി നിസ സ്വയം രക്ഷയ്ക്ക് ശ്രമിക്കുകയായിരുന്നു. ക്രൂരമര്‍ദനം തുടര്‍ന്നപ്പോഴാണ് നിസയ്ക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button