Latest NewsNewsIndia

ഹിന്ദുമതം എന്നാൽ ത്യാഗം, രാഹുൽ ഹിന്ദുവോ ഹിന്ദുത്വവാദിയോ ഹിന്ദുസ്ഥാനിയോ അല്ല: പരിഹസിച്ച് ബിജെപി

ഡൽഹി: രാഹുൽ ഗാന്ധിയുടെ ഹിന്ദുത്വവാദി പരാമർശത്തിന് മറുപടിയുമായി ബിജെപി. രാഹുൽ ഹിന്ദുവും ഹിന്ദുസ്ഥാനിയുമല്ലെന്ന പരിഹാസവുമായി ഭാരതീയ ജനതാ പാർട്ടി വക്താവ് ഗൗരവ് ഭാട്ടിയ രംഗത്ത്. ഹിന്ദുവിനെയും ഹിന്ദുത്വത്തെയും അപകീർത്തിപ്പെടുത്താൻ ഗാന്ധി കുടുംബം ഗൂഢാലോചന നടത്തുകയാണെന്നും ഹിന്ദുത്വത്തെ തീവ്രവാദ സംഘടനകളുമായി താരതമ്യം ചെയ്യുന്നതിന് കാരണം അതാണെന്നും ഭാട്ടിയ പറഞ്ഞു.

താൻ ഹിന്ദുവാണെന്നും ഹിന്ദുത്വവാദിയല്ലെന്നും രാഹുൽ ഗാന്ധി പറയുന്നു. എന്നാൽ രാജ്യം പറയുന്നത് രാഹുൽ ഹിന്ദുവോ ഹിന്ദുത്വവാദിയോ ഹിന്ദുസ്ഥാനിയോ അല്ലെന്നാണ്. ഹിന്ദുത്വ എന്നാൽ സിഖുകാരെയും മുസ്ലീങ്ങളെയും കൊല്ലുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇത് ഗാന്ധി കുടുംബത്തിന് ഹിന്ദു മതത്തോടുള്ള വെറുപ്പാണ് വ്യക്തമാകുന്നതെന്നും ഭാട്ടിയ പറഞ്ഞു.

ലവ്​ ജിഹാദും മതപരിവർത്തനവും കാരണം സമുദായത്തിൽ അംഗങ്ങൾ കുറഞ്ഞു, ന്യൂനപക്ഷമെന്ന പേരിൽ എല്ലാം കവർന്നെടുക്കുകയാണ്

‘ഗാന്ധി കുടുംബം അധികാരത്തോട് ആർത്തിയുള്ളവരാണെന്ന് ഈ രാജ്യത്തെ എല്ലാ പൗരന്മാർക്കും, കൊച്ചുകുട്ടിക്ക് പോലും അറിയാം. ‘ഈ രാജ്യത്തെ എല്ലാ പൗരന്മാരും, പ്രത്യേകിച്ച് ഹിന്ദുക്കൾ കോൺഗ്രസിനെ ഒരു പാഠം പഠിപ്പിക്കും. അതിനുശേഷം ഹിന്ദുമതം എന്നാൽ ത്യാഗമാണെന്ന് രാഹുൽ ഗാന്ധി അറിയും. എന്നാലും ഗാന്ധി കുടുംബത്തിന് ഇത് ഒരിക്കലും മനസിലാകില്ല’. ഭാട്ടിയ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button