KollamKeralaNattuvarthaLatest NewsNews

കാര്‍ നിയന്ത്രണംവിട്ട് കുളത്തിൽ വീണു : കാർ യാത്രക്കാരായ അമ്മയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തി

ശാസ്താംകോട്ട-ചവറ റോഡില്‍ തേവലക്കര കുഴംകുളം ജംഗ്ഷനിലായിരുന്നു അപകടം

കൊല്ലം: അമ്മയും കുഞ്ഞും സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട കുളത്തിലേക്ക് മറിഞ്ഞ് അപകടം. ശാസ്താംകോട്ട-ചവറ റോഡില്‍ തേവലക്കര കുഴംകുളം ജംഗ്ഷനിലായിരുന്നു അപകടം.

കാര്‍ ശാസ്താംകോട്ട ഭാഗത്തേക്ക് പോകുകയായിരുന്നു. കുഴംകുളത്തിന് സമീപത്തു നിന്നും ഇടത്തോട്ടു തിരിയുന്നതിനിടെ കാറിന് പിന്നിലെത്തിയ ഓട്ടോയും എതിരെവന്ന മിനിലോറിയും അപകടത്തില്‍പ്പെടുകയും വാഹനങ്ങള്‍ കാറില്‍ തട്ടുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് കാര്‍ സമീപത്തെ കുളത്തിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ ചേർന്ന് ആണ് അമ്മയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തിയത്.

Read Also : ‘ചിരിക്കുന്ന ഇമോജിയും അല്ലാഹുവിന്റെ ശിക്ഷ തുടങ്ങിയെന്ന കമന്റും’: വ്യാജ പ്രൊഫൈലുണ്ടാക്കിയവർക്കെതിരെ പരാതിയുമായി യുവാവ്

അപകടത്തില്‍പ്പെട്ട ഓട്ടോ യാത്രക്കാരായ ചവറ ഗ്രാമപഞ്ചായത്തംഗം അടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു. അമ്മയും കുഞ്ഞും ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button