Latest NewsUAENewsInternationalGulf

വെള്ളി, ശനി ദിവസങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്, ലൈസൻസിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കും: മുന്നറിയിപ്പുമായി അബുദാബി പോലീസ്

അബുദാബി: അബുദാബിയിൽ വെള്ളി, ശനി ദിവസങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്, ലൈസൻസിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കും. അബുദാബി പോലീസാണ് ഇക്കാര്യം അറിയിച്ചത്. മുസഫയിലെ ടെസ്റ്റിങ് ആൻഡ് ലൈസൻസിങ് കേന്ദ്രത്തിൽ ശനി രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ ഡ്രൈവിങ് ടെസ്റ്റുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.

Read Also: അമ്മയെയും പെങ്ങളെയും തിരിച്ചറിയണം: ലീഗ് നേതാവിന് മുഖ്യമന്ത്രിയുടെ മറുപടി

അൽഐൻ അൽ സലാമ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചക്ക് രണ്ടു മുതൽ രാത്രി എട്ടു വരെ ഡ്രൈവിങ്, വാഹന ലൈസൻസ് സേവനങ്ങൾ ലഭ്യമാണ്. മസ്യാദിലെ കേന്ദ്രത്തിൽ ശനി രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ ഡ്രൈവിങ് ടെസ്റ്റ് നടക്കും. അൽദഫ്റ മദീനത് സായിദിലെ കേന്ദ്രത്തിൽ വെള്ളി ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി എട്ടു വരെ വാഹന ലൈസൻസ് സേവനവും ശനിയാഴ്ച രാവിലെ 8 മുതൽ ഉച്ചക്ക് ഒന്നു വരെ വാഹന ലൈസൻസ് സേവനവും ഡ്രൈവിങ് ലൈസൻസ് സേവനവും ഡ്രൈവിങ് ടെസ്റ്റും ഉണ്ടാകും.

Read Also: ‘ഞാൻ ഒരു ഹിന്ദുവാണ് , ഹിന്ദുക്കൾ അധികാരത്തിൽ വരണം, ഈ രാജ്യം ഹിന്ദുക്കളുടേതാണ്’ – രാഹുൽ ഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button