Latest NewsKeralaNewsIndiaCrime

ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾ അദ്ധ്യാപകനെ മർദിക്കുന്ന വീഡിയോ പ്രചരിച്ച സംഭവം : പോലീസ് കേസെടുത്തു

ബംഗളൂരു : വിദ്യാർത്ഥികൾ അദ്ധ്യാപകനെ മർദിച്ച വീഡിയോ വൈറലായതിനെ തുടർന്ന് നടപടിയെടുക്കാൻ കർണാടക സർക്കാർ ഉത്തരവിട്ടു. കർണാടകയിലെ ദാവൻഗരെ ജില്ലയിലെ ചന്നഗിരി താലൂക്കിലെ ഹൈസ്‌കൂളിലാണ് സംഭവം. സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെയാണ്‌ നടപടി.

Also Read : മാനസിക പിരിമുറുക്കം പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന് പഠനം

ക്ലാസെടുക്കാനായി ഹിന്ദി അദ്ധ്യാപകൻ പ്രവേശിച്ചപ്പോഴാണ് വിദ്യാർത്ഥികൾ മോശമായി പെരുമാറിയത്. ഒരു കൂട്ടം വിദ്യാർത്ഥികൾ അദ്ധ്യാപകനെ മർദിക്കുന്നതും    വേസ്റ്റ് ഇടുന്ന പാത്രം തലയിലൂടെ കമിഴ്ത്തുന്നതും വീഡിയോയിൽ കാണാനാവും. കർണാടക പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് അന്വേഷണത്തിനും കർശന നടപടിക്കും നിർദേശം നൽകി .

shortlink

Related Articles

Post Your Comments

Related Articles


Back to top button