Latest NewsKeralaNews

സപ്ലൈകോ ഓൺലൈൻ വില്പനയും ഹോം ഡെലിവറിയും ആരംഭിച്ചു

തിരുവനന്തപുരം: സപ്ലൈകോ ഉത്പന്നങ്ങൾ ഇനി വീട്ടിലെത്തും. അതും 30 ശതമാനം വരെ വിലക്കുറവോടെ. ഓൺലൈൻ വില്പനയുടെ സംസ്ഥാനതല ഉദ്ഘാടനവും ‘സപ്ലൈ കേരള’ മൊബൈൽ ആപ്പ് ലോഞ്ചും ഇന്ന് തൃശൂരിൽ നടന്നു.

Read Also: പാര്‍ട്ടി അംഗങ്ങള്‍ നിര്‍ബന്ധമായും വിവാഹം കഴിക്കണം, രാഷ്ട്ര നന്മയ്ക്കായി മൂന്നു കുട്ടികളെ വേണം

തൃശൂരിലെ മൂന്ന് ഔട്ട്‌ലെറ്റുകളിലാണ് പരീക്ഷണ അടിസ്ഥാനത്തിൽ സപ്ലൈകോ ഹോം ഡെലിവറി ആദ്യഘട്ടം തുടങ്ങുക. രണ്ടാംഘട്ടം 2022 ജനുവരി ഒന്നിന് എല്ലാ കോർപറേഷൻ ആസ്ഥാനങ്ങളിലെയും സൂപ്പർമാർക്കറ്റുകളിൽ തുടങ്ങും. മൂന്നാംഘട്ടം ഫെബ്രുവരി ഒന്നിന് ജില്ലാ ആസ്ഥാനങ്ങളിലെ സൂപ്പർമാർക്കറ്റുകളിലും നടപ്പിലാക്കിയതിനു ശേഷം കുറവുകൾ പരിഹരിച്ച് നാലാംഘട്ടം മാർച്ച് 31ന് മുൻപായി കേരളത്തിലെ എല്ലാ സൂപ്പർമാർക്കറ്റുകളിലും നടപ്പാക്കും.

ആകർഷകമായ ഓഫറുകളും ഉപഭോക്താക്കൾക്ക് സമ്മാനിക്കും. ഓൺലൈൻ ബില്ലിന് അഞ്ചു ശതമാനം കിഴിവുണ്ടാകും. 1,000 രൂപയ്ക്കുമുകളിലുള്ള ബില്ലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം ഒരു കിലോ ശബരി ചക്കി ആട്ട നൽകും. 2,000 രൂപയ്ക്കുമുകളിലുമുള്ള ബില്ലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം 250 ഗ്രാം ജാർ ശബരി ഗോൾഡ് തേയില നൽകും. 5,000 രൂപയ്ക്ക് മുകളിലെ ബില്ലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം ശബരി വെളിച്ചെണ്ണയുടെ ഒരു ലിറ്റർ പൗച്ചും നൽകും.

കേരളത്തിലെ ഏകദേശം 500ൽ അധികം വരുന്ന സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലൂടെ അവയുടെ 10.കി.മീ ചുറ്റളവിൽ ഹോം ഡെലിവറി നടത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 4 കിലോമീറ്ററിനുള്ളിൽ 5 കിലോ തൂക്കം വരുന്ന ഒരു ഓർഡർ വിതരണം ചെയ്യുന്നതിന് ചുരുങ്ങിയത് 35 രൂപ രൂപയും ജിഎസ്ടിയുമാണ് ഈടാക്കുന്നത്. എന്നാൽ, അധിക ദൂരത്തിനും ഭാരത്തിനും അനുസരിച്ച് വിതരണ നിരക്ക് വർധിപ്പിക്കുന്നതാണ്.
ഓൺലൈൻ വിപണനം സപ്ലൈകോയിൽ നടപ്പിലാക്കുന്നതിലൂടെ കേരളത്തിലെ 14 ജില്ലകളിലുള്ള ഉപഭോക്താക്കൾക്ക് വളരെ എളുപ്പത്തിലും, വേഗത്തിലും മിതമായ നിരക്കിൽ സപ്ലൈകോയുടെ ഉത്പ്പന്നങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് സപ്ലൈകോ പൂർത്തീകരിക്കുന്നത്.

Read Also: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലെ റെയ്ഡില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button