ThiruvananthapuramLatest NewsKeralaNattuvarthaNews

തെറ്റുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ദേശദ്രോഹികളാക്കി മാറ്റുകയാണ്: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി വിഡി സതീശന്‍

തിരുവനന്തപുരം: സര്‍വകലാശാലയിലെ തെറ്റായ നിയമനങ്ങളെ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നമായിട്ടാണ് മുഖ്യമന്ത്രി അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനത്തില്‍ ഗവര്‍ണര്‍ തെറ്റായ തീരുമാനമാണ് എടുത്തത്. നിയമവിരുദ്ധമായ സര്‍ക്കാരിന്റെ ഒരു ശുപാര്‍ശയ്ക്ക് മേലൊപ്പ് ചാര്‍ത്തികൊടുക്കുകയാണ് ചെയ്തത്. ഗവര്‍ണര്‍ അതിപ്പോള്‍ സമ്മതിച്ചുവെന്നും ഇനി അത് തിരുത്താനുള്ള നടപടികളിലേക്ക് കടക്കണമെന്നും സതീശന്‍ പറഞ്ഞു.

‘തെറ്റുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ദേശദ്രോഹികളാക്കി മാറ്റുകയാണ് ഞങ്ങളെ. ഏകാധിപതികളുടെ പൊതുസ്വഭാവമാണ് പിണറായി വിജയനും. വിമര്‍ശനങ്ങള്‍ സഹിക്കാന്‍ മുഖ്യമന്ത്രിക്ക് ഒരിക്കലും ആകില്ല. അദ്ദേഹത്തേയും അദ്ദേഹത്തിന്റെ സര്‍ക്കാരിനേയും വിമര്‍ശിച്ചാല്‍ ദേശദ്രോഹികളാക്കാം. ആലുവയില്‍ സമരം നടത്തിയ യുവാക്കള്‍ക്ക് തീവ്രവാദ ബന്ധം ചാര്‍ത്തികൊടുത്തവരാണ് പിണറായി സര്‍ക്കാര്‍. മോദി സര്‍ക്കാരിന്റെ അതേ പകര്‍പ്പ് തന്നെയാണ് പിണറായിയും’. സതീശൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button