Latest NewsNewsInternationalGulfOman

ഒമിക്രോൺ: ഒമാനിൽ രണ്ടു പേരിൽ രോഗബാധ കണ്ടെത്തി

മസ്‌കത്ത്: ഒമാനിൽ കോവിഡ് വൈറസിന്റെ ജനിതക വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. രാജ്യത്തിന്റെ പുറത്തുനിന്നെത്തിയ രണ്ട് സ്വദേശികളിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ഒമാൻ ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗബാധ കണ്ടെത്തിയവരുടെ ആരോഗ്യ നില നിരീക്ഷിച്ച് വരികയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: സസ്‌പെന്‍ഷന്‍ തനിക്ക് പുല്ലാണെന്ന് പിണറായി സര്‍ക്കാരിനെ വെല്ലുവിളിച്ച ഡ്രൈവര്‍ ജയദീപിന് മുന്‍കൂര്‍ ജാമ്യം

അതേസമയം ഒമിക്രോൺ വ്യാപനത്തിന്റെ സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയതായി ഒമാൻ അറിയിച്ചു. 18 വയസും അതിന് മുകളിലുമുള്ളവർക്ക് മൂന്നാം ഡോസ് കോവിഡ് വാക്സിൻ നൽകാൻ അധികൃതർ തീരുമാനിച്ചു. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

കായിക പ്രവർത്തനങ്ങൾ, പ്രദർശനങ്ങൾ, വിവാഹ പാർട്ടികൾ, എന്നിവയുൾപ്പെടെയുള്ള പരിപാടികളിൽ ശേഷിയുടെ 50% വരെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് നിർദ്ദേശം. പരിപാടിയിൽ പങ്കെടുക്കുന്നവർ നിർബന്ധിത ശാരീരിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ വാക്‌സിൻ സ്വീകരിക്കാത്തവരുടെ പ്രവേശനം നിരീക്ഷിക്കാൻ വേണ്ടി കർശന നടപടികൾ സ്വീകരിക്കുമെന്നും ഒമാൻ മുന്നറിയിപ്പ് നൽകി.

Read Also: തടി കുറക്കുന്നവർക്കായി പ്രത്യേക സമ്മാനം: വെയ്റ്റ് ലോസ് ചലഞ്ചുമായി യുഎഇ

shortlink

Related Articles

Post Your Comments

Related Articles


Back to top button