Latest NewsNewsInternationalBahrainGulf

ബിക്കിനി ധരിച്ചുള്ള ശരീരപ്രദർശനമില്ല; റാമ്പിലെത്തിയത് ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിച്ച്, താരമായി ബഹ്‌റൈൻ സുന്ദരി

ബഹ്‌റൈൻ: മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിൽ താരമായി ബഹ്‌റൈൻ സുന്ദരി. സ്വന്തം വ്യക്തിത്വവും കാഴ്ച്ചപ്പാടും കൊണ്ട് എല്ലാവരുടെയും പ്രശംസ നേടിയിരിക്കുകയാണ് ബഹ്‌റൈൻ സുന്ദരിയായ മനാർ നദീം. സ്വിംസ്യൂട്ട് റൗണ്ടിൽ മറ്റുള്ളവരെല്ലാം ബിക്കിനിയും മറ്റും ധരിച്ചെത്തിയപ്പോൾ മനാർ നദീം ശരീരം മുഴുവൻ മറച്ച തരത്തിലുള്ള ഡ്രസ് ധരിച്ചാണെത്തിയത്.

Read Also: ഒമിക്രോണ്‍ വാക്‌സിന്റെ ഫലപ്രാപ്തി കുറയ്ക്കും : ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

ശരീരം മുഴുവൻ മറച്ചുകൊണ്ടുള്ള കറുത്ത വസ്ത്രമണിഞ്ഞാണ് ഇരുപത്തിയൊന്നുകാരിയായ മനാർ നദീം വേദിയിൽ എത്തിയത്. സാംസ്‌കാരികവും മതപരവുമായ വിശ്വാസങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള മനാർ നദീമിന്റെ സന്ദേശം എല്ലാവരും ഇരു കയ്യും നീട്ടി സ്വീകരിച്ചു. സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ നദീമിന് അഭിനന്ദന പ്രവാഹമാണ്. ഇതൊരു ചരിത്ര നിമിഷമാണെന്ന കുറിപ്പോടെയാണ് നദീമിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഫാഷൻ ഡിസൈൻ വിദ്യാർത്ഥിയാണ് മനാർ നദീം.

Read Also: യുഎഇ ഇന്ത്യ സെക്ടറിലെ വിമാന യാത്രികർ ലോക്കൽ ഫോൺ നമ്പറും ഇ-മെയിലും നൽകണം: നിർദ്ദേശവുമായി എയർ ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button