ThiruvananthapuramKeralaNattuvarthaNews

മലയാള സിനിമ പൂർണമായും ഒറ്റിറ്റി പ്ലാറ്റ് ഫോംമിലേക്ക് മാറുമെന്ന് ആശങ്കയുണ്ടെന്ന് പ്രമുഖ സംവിധായകൻ സുരേഷ് ഉണ്ണിത്താൻ

തിരുവനന്തപുരം : മലയാള സിനിമ പൂർണമായും ഒറ്റിറ്റി പ്ലാറ്റ് ഫോംമിലേക്ക് മാറുമെന്ന് ആശങ്കയുണ്ടെന്ന് പ്രമുഖ സംവിധായകൻ സുരേഷ് ഉണ്ണിത്താൻ. തീയേറ്ററുകൾക്ക് വേണ്ടി യുള്ളതാണ് സിനിമ. ഓൺലൈനു വേണ്ടിയുള്ളതല്ല. ചെറിയ സിനിമകൾക്ക് വൈഡ് റിലീസ് നന്നല്ല. ചെറിയ സിനിമകൾ കുറച്ചു തീയേറ്ററുകളിൽ മാത്രം റിലീസ് ചെയ്താൽ മതിയെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

Also Read : മറൈൻ എൻഫോഴ്സ്മെന്റ് മത്സ്യതൊഴിലാളികളെ രക്ഷിച്ചു

മോഹൻലാലിന്റെയോ മമ്മൂട്ടിയുടെയോ സിനിമകൾക്ക് ഒടിടി യിൽ വൻ തുക ലഭിക്കും. എന്നാൽ ചെറിയ സിനിമകൾക്ക് അതു കിട്ടില്ല. കിട്ടുന്ന പണത്തിനു ചെറിയ സിനിമ ഒറ്റിറ്റി യിൽ വിൽക്കാൻ നിർമ്മാതാക്കൾ നിർബന്ധിതമാകും. അപ്പോൾ മുടക്കുമുതൽ എങ്ങനെ തിരിച്ചുപിടിക്കും. അതു കൊണ്ട് തിയേറ്റർ വഴി തന്നെ സിനിമ റിലീസ് ചെയ്യണം. ക്ഷണം എന്ന തന്റെ പുതിയ സിനിമ 6 വർഷത്തിന് ശേഷമുള്ള സംരഭം ആണ്. താനും നടൻ ലാലും മാത്രമാണ് ഈ സിനിമയിൽ പഴയ മുഖങ്ങൾ. മറ്റെല്ലാവരും പുതിയ മുഖങ്ങളാണ്. ക്ഷണം പുതു തലമുറ അംഗീകരിച്ചു എന്നാണ് തിയേറ്ററുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ എന്ന് തിരുവനന്തപുരം പ്രസ്സ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സിൽ സുരേഷ് ഉണ്ണിത്താൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button