Latest NewsNewsIndiaCrime

മൂന്നു വിവാഹം കഴിച്ചിട്ടും മക്കളില്ല: നാലാമത് പതിമൂന്നുകാരിയെ വിവാഹം കഴിച്ച് ഗര്‍ഭിണിയാക്കിയയാള്‍ പിടിയില്‍

വിവാഹത്തിന് കൂട്ടുനിന്ന രാധാകൃഷ്ണന്റെ അമ്മ രുക്മിണിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്

അരിയല്ലൂര്‍: മൂന്ന് വിവാഹം കഴിച്ചിട്ടും മക്കളില്ലാത്തതിനെ തുടര്‍ന്ന് നാലാമത് പതിമൂന്നുകാരിയെ വിവാഹം കഴിച്ച് ഗര്‍ഭിണിയാക്കിയയാള്‍ പിടിയില്‍. ജയകൊണ്ടം ബസ് ഡിപ്പോയിലെ ഡ്രൈവര്‍ ആര്‍. രാധാകൃഷ്ണനാണ് (40) പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മയും അറസ്റ്റിലായി. വിവാഹത്തിന് കൂട്ടുനിന്ന രാധാകൃഷ്ണന്റെ അമ്മ രുക്മിണിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Read Also : ലഖിംപൂര്‍ ഖേരി സംഭവം ആസൂത്രിതം: അറിഞ്ഞു കൊണ്ടുള്ള കൊലപാതകമെന്ന് പ്രത്യേക അന്വേഷണ സംഘം

തമിഴ്‌നാട്ടിലെ അരിയല്ലൂര്‍ ജില്ലയിലെ ജയകൊണ്ടയിലാണ് സംഭവം. മൂന്നു തവണ വിവാഹിതനായ രാധാകൃഷ്ണന്‍ കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് മൂന്നു ഭാര്യമാരെയും ഉപേക്ഷിച്ചിരുന്നു. പിന്നീടാണ് പതിമൂന്നുകാരിയെ വിവാഹം കഴിച്ചത്. പെണ്‍കുട്ടിയുടെ അമ്മയുടെ സമ്മതപ്രകാരവും പെണ്‍കുട്ടിയുടെ എതിര്‍പ്പ് വകവയ്ക്കാതെയുമായിരുന്നു വിവാഹം നടന്നത്.

രാധാകൃഷ്ണന്‍ പെണ്‍കുട്ടിയെ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം കഴിച്ചത്. പതിമൂന്നുകാരി ഗര്‍ഭിണിയായതോടെ അയല്‍ക്കാര്‍ ശിശുക്ഷേമ സമിതിയെ വിവരം അറിയിക്കുകയായിരുന്നു. ശിശുക്ഷേമ സമിതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പോക്‌സോ വകുപ്പുകള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button