Latest NewsInternational

യു.എൻ പരിസ്ഥിതി പ്രമേയം സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി : എതിർത്ത് വീറ്റോ ചെയ്ത് റഷ്യ

ജനീവ: ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിക്കപ്പെട്ട പരിസ്ഥിതി പ്രമേയം എതിർത്ത് റഷ്യ. യു.എൻ സുരക്ഷാ സമിതിയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയം, സ്ഥിരം അംഗങ്ങളുടെ വീറ്റോ അധികാരം ഉപയോഗിച്ചാണ് റഷ്യ എതിർത്ത് വോട്ട് ചെയ്തത്.

യു.എൻ പരിസ്ഥിതി പ്രമേയം അന്താരാഷ്ട്ര സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാണെന്ന് ആരോപിച്ചായിരുന്നു റഷ്യയുടെ ഈ നടപടി. അയർലൻഡ്, നൈജർ എന്നീ രാഷ്ട്രങ്ങളാണ് തിങ്കളാഴ്ച സുരക്ഷാസമിതിയിൽ പ്രമേയം അവതരിപ്പിച്ചത്. ആഗോളതാപനം കുറയ്ക്കാനുള്ള യു.എസ് അടക്കമുള്ള രാഷ്ട്രങ്ങളുടെ വർഷങ്ങളുടെ പരിശ്രമമാണ് ഇതോടെ വ്യർത്ഥമായത്. 2007 മുതൽ ഐക്യരാഷ്ട്രസഭയുടെ പരിഗണനയിലുള്ള കാര്യമാണ് ആഗോളതാപനം കുറയ്ക്കുക എന്നത്.

193-ൽ, 113 രാഷ്ട്രങ്ങളും പ്രമേയത്തെ അനുകൂലിച്ചു. ഇവരിൽ സുരക്ഷാസമിതിയുടെ 15-ൽ 12 അംഗങ്ങളും ഉൾപ്പെടുന്നു. എന്നാൽ, റഷ്യയും ഇന്ത്യയും എതിർത്ത് വോട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button