Latest NewsInternational

മതവിശ്വാസികൾക്ക്‌ കനത്ത തിരിച്ചടി : മതനിയമങ്ങൾ കർശനമാക്കാൻ ചൈന

തായ്പെയ്: ചൈനയിലെ മതവിശ്വാസികൾക്ക് കനത്ത തിരിച്ചടിയായി ഭരണകൂടത്തിന്റെ പുതിയ മതനയം. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മത നിയമത്തിൽ കടുത്ത പരിഷ്കാരങ്ങൾ വരുന്നുവെന്ന് തായ്‌വാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

‘മതങ്ങളെ ചൈനീസ്‌വൽക്കരിക്കുക’ എന്ന അജണ്ടയോടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നത നേതാക്കൾ ഈ മാസം ബീജിങ്ങിൽ ഒരു യോഗം ചേർന്നിരുന്നു. ചൈനയുടെ മതവിശ്വാസികളെ പ്രത്യയശാസ്ത്ര വിശ്വാസികളാക്കുകയും, അന്ധവിശ്വാസങ്ങൾ അവരിൽ നിന്നും തുടച്ചു നീക്കുകയുമായിരുന്നു യോഗത്തിന്റെ ലക്ഷ്യം. സോഷ്യലിസ്റ്റ് നയങ്ങൾ പിന്തുടരാനും സോഷ്യലിസ്റ്റ് സമൂഹത്തിന്റെ ഭാഗമാകുവാനും മതവിശ്വാസികളെ ശീലിപ്പിക്കാൻ യോഗം തീരുമാനമെടുത്തുവെന്നും തായ്‌വാൻ മാധ്യമമായ ചൈന ക്രിസ്ത്യൻ ഡെയിലി റിപ്പോർട്ട് ചെയ്യുന്നു.

രണ്ടു ദിവസം നീണ്ടു നിന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലെ പ്രമുഖരുടെ യോഗം ചേർന്നത് ഏർലി റെയിൻ ക്വിങ്ങ്കാവോഡി ക്രിസ്ത്യൻ പള്ളിയിൽ കഴിഞ്ഞ മാസം അറസ്റ്റ് നടന്ന പശ്ചാത്തലത്തിലാണ്. നിരവധി വിശ്വാസികളും ക്രിസ്ത്യൻ പുരോഹിതന്മാരും വളണ്ടിയർമാരും ഈ പള്ളിയിൽ നിന്നും തട്ടിപ്പുകാരെന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button