Latest NewsNewsIndia

നവജാത ശിശുക്കൾക്ക്​ ആശുപത്രിയിൽ വെച്ചു തന്നെ ആധാർ: പദ്ധതി ഉടൻ നടപ്പാക്കാൻ ഒരുങ്ങി യുഐഡിഎഐ

ഡൽഹി: നവജാത ശിശുക്കൾക്ക്​ ആശുപത്രിയിൽ വെച്ചു തന്നെ ആധാർ എൻറോൾമെൻറ്​ പദ്ധതി നടപ്പാക്കാൻ ഒരുങ്ങി യുഐഡിഎഐ. ഇതിനായി​ ജനന രജിസ്​ട്രാറുമായി ബന്ധപ്പെട്ട്​ സംവിധാനം ഒരുക്കാൻ ശ്രമിച്ചു വരുന്നതായി യുഐഡിഎഐ ചീഫ്​ എക്​സിക്യൂട്ടീവ്​ ഓഫീസർ സൗരഭ്​ ഗാർഗ് അറിയിച്ചു. രാജ്യത്ത് ഓരോ വർഷവും രണ്ടര കോടിയോളം കുഞ്ഞുങ്ങൾ പിറക്കുന്നുവെന്നാണ്​ കണക്ക്​. കുട്ടികൾക്ക് അപ്പോൾ തന്നെ ആധാർ നമ്പർ നൽകാനാണ്​ പദ്ധതി.

‘ആശുപത്രി വിടുന്നതിനു മുമ്പേ കുഞ്ഞിന്റെ ചിത്രമെടുത്ത ശേഷം ആധാർ കാർഡ്​ നൽകുന്നു. അഞ്ചു വയസിൽ താഴെയുള്ള കുട്ടികളുടെ ബയോമെ​ട്രിക്​ രേഖകൾ എടുക്കില്ല. മാതാപിതാക്കളുമായി ബന്ധിപ്പിച്ചുള്ള ആധാർ നമ്പറാണ്​ കുട്ടികൾക്ക്​ നൽകുന്നത്​. അഞ്ചു വയസിന് ശേഷം കുട്ടികളുടെ ബയോമെട്രിക്​ വിവരങ്ങൾ ശേഖരിക്കും.’ സൗരഭ്​ ഗാർഗ് വ്യക്തമാക്കി.

വിശ്വസുന്ദരി ഹർനാസ് സന്ധുവിനെ സ്വാഗതം ചെയ്യാൻ സാധിച്ചതിൽ ഇന്ത്യ അഭിമാനിക്കുന്നു : നേരിൽകണ്ട് അഭിനന്ദിച്ച് ശശി തരൂർ

രാജ്യത്തെ ജനസംഖ്യയിൽ 99.7 ശതമാനം പേരും ആധാർ എടുത്തിട്ടുണ്ടെന്നും 131 കോടി ആളുകൾ എൻറോൾ ചെയ്​തു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. വിവരങ്ങൾ പുതുക്കുന്നതിലാണ്​ ഇനി അതോറിറ്റി ശ്രദ്ധിക്കുകയെന്നും സൗരഭ്​ ഗാർഗ് വ്യക്തമാക്കി. ഓരോ വർഷവും 10 കോടിയോളം പേർ പേര്​, വിലാസം, ഫോൺ നമ്പർ തുടങ്ങിയവ പുതുക്കുന്നുണ്ടെന്നും ഇതുവരെ 140 കോടിയിൽ 120 കോടി ബാങ്ക്​ അക്കൗണ്ടുകളും ആധാറുമായ ബന്ധിപ്പിച്ചു കഴിഞ്ഞതായും സൗരഭ്​ ഗാർഗ്​ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button