KeralaLatest News

ആവശ്യങ്ങൾ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് : സമരം അവസാനിപ്പിച്ച് പി.ജി ഡോക്ടർമാർ

തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ നടത്തി വന്ന സമരം അവസാനിപ്പിച്ചു. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ നടപ്പിലാക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഉറപ്പു ലഭിച്ചുവെന്ന് ഡോക്ടർമാർ പറഞ്ഞു.

കഴിഞ്ഞ 16 ദിവസങ്ങളായി പി.ജി ഡോക്ടർമാർ സമരം നടത്തുകയായിരുന്നു. സമരത്തിന്റെ ആദ്യദിവസങ്ങളിൽ, ഒ.പി, വാർഡ് എന്നിവകളിലെ ഡ്യൂട്ടികളും പിന്നീടുള്ള ദിവസങ്ങളിൽ അത്യാഹിത വിഭാഗങ്ങളിലുള്ള ഡ്യൂട്ടികളും ഇവർ ബഹിഷ്കരിച്ചിരുന്നു.

ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ കൂടിക്കാഴ്ചയിൽ അനുകൂല സമീപനമുണ്ടായതിനെ തുടർന്ന് അത്യാഹിത വിഭാഗങ്ങളിലെ ഡ്യൂട്ടികൾ ബഹിഷ്കരിക്കുന്ന തീരുമാനം ഡോക്ടർമാർ പിൻവലിക്കുകയായിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസുമായി നടന്ന ചർച്ചയിൽ സ്റ്റൈപ്പന്റ് വർധന വിഷയം പരിശോധിക്കാമെന്ന് ഉറപ്പു നൽകിയതായും അവർ അറിയിച്ചു. കൂടാതെ മറ്റ് ആവശ്യങ്ങളെ സംബന്ധിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാനും ഡോക്ടർമാരോട് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button