Latest NewsInternational

നിരോധിച്ച ഉള്ളടക്കങ്ങൾ : ട്വിറ്റർ, ഫേസ്ബുക്ക്, ടെലഗ്രാം എന്നിവയ്‌ക്ക്‌ റഷ്യയുടെ മുട്ടൻ പണി!

മോസ്‌കോ: നിരോധിച്ച ഉള്ളടക്കങ്ങൾ നീക്കം ചെയ്യാത്തതിനാൽ സാമൂഹിക മാധ്യമങ്ങൾക്ക് വൻതുക പിഴ വിധിച്ച് റഷ്യൻ കോടതി. ടാഗൻസ്‌കി ജില്ലാ കോടതിയാണ് റഷ്യൻ നിയമങ്ങൾ വിലക്കുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യാത്തതിന് സോഷ്യൽ മീഡിയ ഭീമമന്മാർക്ക് പിഴ വിധിച്ചത്.

ഫേസ്ബുക്കിന് അഞ്ചു കേസുകളിലായി 21 മില്യൺ റൂബിളാണ് പിഴ. ട്വിറ്ററിന് ആകെ മൊത്തം അഞ്ച് ബില്യൻ റൂബിൾ പിഴയടയ്ക്കണം. ടെലഗ്രാം മെസഞ്ചറിന് 9 മില്യൺ റൂബിൾ പിഴയാണ് കോടതി വിധിച്ചിരിക്കുന്നത്.

റഷ്യയിൽ പ്രവർത്തിക്കുന്ന സാമൂഹിക മാധ്യമങ്ങൾക്ക് രാജ്യത്തു തന്നെ ഒരു ഓഫീസ് വേണമെന്ന് മോസ്കോ ഭരണകൂടത്തിന് നിർബന്ധമാണ്. മാത്രമല്ല, റഷ്യക്കാരുടെ വ്യക്തിപരമായ വിവരങ്ങൾ, റഷ്യയിൽ തന്നെയുള്ള സെർവറുകളിൽ സൂക്ഷിക്കണമെന്നും ഗവൺമെന്റ് നിഷ്കർഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button