KozhikodeNattuvarthaLatest NewsKeralaNews

വടകര താലൂക്ക് ഓഫീസ് തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ

പൊലീസിന്റെ അന്വേഷണമാണ് ഇനി നിർണായകമെന്നും റവന്യൂ മന്ത്രി

വടകര: വടകര താലൂക്ക് ഓഫീസ് തീപിടിച്ചത് ഷോർട്ട് സർക്യൂട്ട് കാരണമല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പൊലീസിന്റെ അന്വേഷണമാണ് ഇനി നിർണായകമെന്നും അദ്ദേഹം പറഞ്ഞു. ‍‍

ഫയലുകൾ നഷ്ടപ്പെട്ടതിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. ഫയലുകൾ വീണ്ടെടുക്കാൻ തിങ്കളാഴ്ച മുതൽ ശ്രമം തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. വടകരയിൽ ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.

Read Also : ലോക എക്‌സ്‌പോ 2030: വേദിയുടെ നറുക്കെടുപ്പിനായുള്ള ഔദ്യോഗിക നടപടികൾക്ക് തുടക്കം കുറിച്ച് സൗദി

നടപ്പുഫയലുകൾ വളരെ സുരക്ഷിതമായി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെയാണ് അന്വേഷണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button