NattuvarthaKeralaNews

കോൺഗ്രസുമായി ദേശീയതലത്തിൽ സഖ്യമില്ലെന്ന് സിപിഎം

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണ്ടെന്ന് സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രമേയം. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന് പിബി അംഗീകാരം നല്‍കി. ജനുവരിയില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റിയിൽ കരടിന് അന്തിമ രൂപം നല്‍കും. ജനുവരി 7 മുതൽ 9 വരെ ഹൈദരാബാദിൽ കേന്ദ്ര കമ്മിറ്റി ചേരുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.

ഖത്തർ അമീറിന് ആശംസകൾ നേർന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ്

കോണ്‍ഗ്രസിന് മൃദുഹിന്ദുത്വ നിലപാടാണെന്ന് പി.ബിയില്‍ വിമര്‍ശനമുയര്‍ന്നു. രാഹുല്‍ ഗാന്ധിയുടെ ജയ്പൂര്‍ പ്രസംഗം ഇതിന്റെ ഉദാഹരണമാണ്. ബി.ജെ.പിയെ ഫലപ്രദമായി നേരിടുന്നത് പ്രാദേശിക കക്ഷികളാണെന്നും പി.ബി യോഗം വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button