Latest NewsInternational

‘ട്രംപ് ഭരണകൂടം കോവിഡ് പ്രതിരോധം മനപ്പൂർവം അട്ടിമറിക്കാൻ ശ്രമിച്ചു’ : റിപ്പോർട്ട്

ന്യൂയോർക്ക്: വാഷിംഗ്ടൺ: അമേരിക്കയിൽ ട്രംപിന്റെ ഭരണകാലത്ത് കോവിഡ് പ്രതിരോധം അട്ടിമറിച്ചതായി റിപ്പോർട്ട്. അമേരിക്കൻ കോൺഗ്രസ് പുറത്തിറക്കിയ ഈ റിപ്പോർട്ടിൽ, ഗുരുതരമായ കുറ്റങ്ങളാണ് ട്രംപ് ഭരണകൂടത്തിന് മേൽ ചുമത്തിയിരിക്കുന്നത്.

മൂന്ന് ഭാഗങ്ങളായിട്ടാണ് റിപ്പോർട്ട് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. കോവിഡ് പടർന്നുപിടിച്ച സമയത്ത് അതിനെ നേരിടാൻ ട്രംപ് ഭരണകൂടം നടത്തിയ പ്രതിരോധങ്ങൾ പരാജയമായിരുന്നുവെന്നാണ് ആദ്യഭാഗത്ത് പരാമർശിക്കുന്നത്.

മഹാമാരി മൂലം ജനങ്ങൾ വലയുമ്പോൾ ഈ അവസ്ഥയെ ചൂഷണം ചെയ്തുകൊണ്ട് ചില കമ്പനികൾ ലാഭമുണ്ടാക്കിയെന്ന് രണ്ടാമത്തെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന രീതിയിലാണ് ഈ സ്വകാര്യ കമ്പനികളിൽ പലരും ലാഭം കൊയ്തിരിക്കുന്നത്.

മൂന്നാമത്തെ റിപ്പോർട്ട് പരിശോധിക്കുകയാണെങ്കിൽ, പ്രതിരോധ കാലത്ത് ട്രംപിന്റെ ഭരണകൂടം എടുത്ത നടപടികൾ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നാണ് അതിൽ പറയുന്നത്. ആരോഗ്യരംഗത്തെ ഗുരുതരമായ വീഴ്ചയെ പറ്റി പരാമർശിക്കുന്ന മൂന്നാം ഭാഗത്തിൽ, ജനങ്ങളുടെ ആരോഗ്യ കാര്യത്തിൽ ട്രംപിന്റെ ഭരണകൂടം എടുത്ത തീരുമാനങ്ങൾ ദുർബലമാമായിരുന്നെന്ന് വ്യക്തമാക്കുന്നു. രാജ്യത്ത് കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കേണ്ട സമയത്ത് ജനങ്ങൾക്ക് കൃത്യമായ മാർഗനിർദേശങ്ങൾ ഭരണകൂടം നൽകിയില്ലെന്ന ആക്ഷേപവും റിപ്പോർട്ടിൽ ഉയരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button