PathanamthittaKeralaNattuvarthaLatest NewsNews

താമസക്കാരില്ലാത്ത വീട്ടിൽ മോ​ഷ​ണ ശ്ര​മം : രണ്ടുപേർ പിടിയിൽ

തി​രു​നെ​ൽ​വേ​ലി​പേ​ട്ട സ്ട്രീ​റ്റി​ൽ വി​ര​മ​ണി (27), പ​ര​മ​ശി​വം (കാ​ശി -22) എ​ന്നി​വ​രാ​ണ് അറസ്റ്റിലാ​യ​ത്

മ​ല്ല​പ്പ​ള്ളി: ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ ന​ട​ന്ന മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ രണ്ടുപേർ പൊലീസ് പിടിയിൽ. ര​ണ്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ ആണ് പൊലീസ് പി​ടി​യിലായത്. തി​രു​നെ​ൽ​വേ​ലി​പേ​ട്ട സ്ട്രീ​റ്റി​ൽ വി​ര​മ​ണി (27), പ​ര​മ​ശി​വം (കാ​ശി -22) എ​ന്നി​വ​രാ​ണ് അറസ്റ്റിലാ​യ​ത്.

ആ​നി​ക്കാ​ട് പാ​തി​ക്കാ​ട് ക​ല്ലു​മ​ണ്ണി​ൽ പൊ​ന്ന​മ്മ മ​ത്താ​യി​യു​ടെ വീട്ടിലാണ് മോഷണശ്രമം നടത്തിയത്. വീ​ടിന്റെ ക​ത​ക് പൊ​ളി​ച്ചാ​ണ് മോ​ഷ്​​ടാ​ക്ക​ൾ അ​ക​ത്തു​ക​ട​ന്ന​ത്. എന്നാൽ ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ വെ​ളി​ച്ചം ക​ണ്ട​തി​നെ​ തു​ട​ർ​ന്ന് നാട്ടുകാർ പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ‘പിണറായി വിജയൻ ഇനിയെങ്കിലും ഉണർന്ന് ചിന്തിക്കണം’: ആലപ്പുഴയിലെ ബിജെപി നേതാവിന്റെ കൊലപാതകത്തിൽ രാജീവ് ചന്ദ്രശേഖർ

കീ​ഴ്വാ​യ്പൂ​ർ എ​സ്.​ഐ മ​ധു, പൊ​ലീ​സു​കാ​രാ​യ ആ​ദ​ർ​ശ്, രാ​ഗേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘം നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മോ​ഷ്​​ടാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button