Latest NewsNewsInternationalGulfQatar

ഒമിക്രോൺ വകഭേദം: പ്രതിരോധ നടപടികൾ ആരംഭിച്ചതായി ഖത്തർ

ദോഹ: കോവിഡ് വൈറസിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി ഖത്തർ ആരോഗ്യ മന്ത്രാലയം. രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള പ്രതിരോധ നിർദ്ദേശങ്ങൾ, വിദേശത്ത് നിന്നെത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങൾ എന്നിവ കോവിഡ് ഫലപ്രദമായി തടയുന്നതിന് പര്യാപ്തമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Read Also: 20 വെട്ടുകൾ, തലയിലും കഴുത്തിലും ആഴത്തിലുള്ള മുറിവ്: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

ഒമിക്രോൺ വകഭേദം വളരെയധികം ജനിതക മാറ്റങ്ങൾ പ്രകടമാക്കുന്നതായും, ഇതുവരെ അറുപതിലധികം രാജ്യങ്ങളിലേക്ക് ഈ വകഭേദം വ്യാപിച്ചതായും ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ ലഭിക്കുന്ന സൂചനകൾ അനുസരിച്ച് ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനശേഷി വളരെ കൂടുതലാണെന്നാണ് മന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്. കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസുകൾ സുരക്ഷിതമാണ്. കോവിഡ് വകഭേദങ്ങൾക്കതിരെ രോഗപ്രതിരോധ ശേഷി നേടുന്നതിന് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നത് പ്രധാനമാണെന്നും മന്ത്രാലയം അറിയിച്ചു. കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് ആറ് മാസം പൂർത്തിയാക്കിയവർക്ക് ബൂസ്റ്റർ ഡോസ് ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Read Also: ആലപ്പുഴയില്‍ നിരോധനാജ്ഞ തുടരുന്നു: ജില്ലാ കളക്ടര്‍ വിളിച്ച സര്‍വകക്ഷിയോഗത്തിൽ മന്ത്രിമാരും പങ്കെടുക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button