Latest NewsKeralaNews

രഞ്ജിത്തിന്റെ പോസ്റ്റ്‌മോർട്ടം നാളെ: മോര്‍ച്ചറിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാൻ വൈകി

ആലപ്പുഴ: ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ പോസ്റ്റ്മോര്‍ട്ടം തിങ്കളാഴ്ച നടക്കും. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാൻ വൈകിയതിനെ തുടർന്നാണ് ഇന്ന് നടക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്ന പോസ്റ്റ്മോർട്ടം നടപടിക്രമങ്ങള്‍ നാളത്തേക്ക് മാറ്റിയത്.

ഇതിനെ തുടർന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയ്ക്ക് മുന്നില്‍ സ്ത്രീകള്‍ അടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സാഹചര്യം സംബന്ധിച്ച്‌ ബിജെപി സംസ്ഥാന നേതാക്കള്‍ പൊലീസുമായും ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഇന്ന് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുനല്‍കാതിരിക്കാന്‍ ആസൂത്രിതമായ ഗൂഢാലോചന ഉണ്ടായെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.

read also: 239 യാത്രക്കാരുമായി ആകാശത്ത് നിന്ന് ദുരൂഹ സാഹചര്യത്തില്‍ മറഞ്ഞ മലേഷ്യന്‍ വിമാനം തകര്‍ന്നത് കംബോഡിയയിലെ ഉള്‍ക്കാട്ടില്‍?

നാളെയായിരിക്കും രഞ്ജിത്തിന്റെ മൃതദേഹം സംസ്കരിക്കുക. ഉച്ചയ്ക്ക് മുന്‍പ് വിലാപ യാത്രയായി മൃതദേഹം സ്വന്തം വീട്ടിലേക്ക് എത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button