Latest NewsKeralaIndia

പിണറായി സർക്കാർ അധികാരത്തില്‍ വന്ന ശേഷം കേരളത്തില്‍ നടന്നത് 32 രാഷ്ട്രീയ കൊലപാതകങ്ങള്‍! ഇരകളേറെയും ആർഎസ്എസ് പ്രവർത്തകർ

കേരളത്തിന്റെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഭരണ നേത്യത്വത്തിനോ പോലീസിനോ പിടിച്ചു നിറുത്താൻ കഴിയാത്ത വിധം മുന്നേറുന്നു.

തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും സർക്കാർ നിഷ്ക്രിയമാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലാണ് അരും കൊലകള്‍ സംഭവിക്കുന്നത്. ഒരു കൊലപാതകത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ് അടുത്തത് സംഭവിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. രാഷ്ട്രീയ പകപോക്കലും പരസ്പര പ്രതികാരവും നാശത്തിലേയ്ക്കും ഒരുവന്റെ ജീവന്‍ അപഹരിക്കുന്നതിലേയ്ക്ക് ചെന്നെത്തുന്നു. കേരളത്തിന്റെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഭരണ നേത്യത്വത്തിനോ പോലീസിനോ പിടിച്ചു നിറുത്താൻ കഴിയാത്ത വിധം മുന്നേറുന്നു.

കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം കേരളത്തില്‍ നടന്ന കൊലപാതക കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ആ കണക്കുകൾ ഇങ്ങനെ, 32 രാഷ്ട്രീയ കൊലപാതകങ്ങൾക്കാണ് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം കേരളം സാക്ഷ്യം വഹിച്ചത്. പോലീസിന്റെ കണക്ക് പ്രകാരമാണ് ഇത്.

  • – 2016 – ല്‍ 15
  • – 2017 – ല്‍ 5
  • – 2018 – ല്‍ 4
  • – 2019 – ല്‍ 4
  • – 2020 – ല്‍ 4
  • – 2021 ല്‍ 5

2016 – ലെ കൊലപാതകങ്ങള്‍

കണ്ണൂരില്‍ ബി ജെ പി പ്രവര്‍ത്തകനും, ആലപ്പുഴയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും, കണ്ണൂരില്‍ സി പി എം പ്രവര്‍ത്തകനും, തൃശൂരില്‍ ബി ജെ പി പ്രവര്‍ത്തകനും സി പി എം പ്രവര്‍ത്തകനും കൊല്ലപ്പെട്ടു.

2017 – ലെ കൊലപാതകങ്ങള്‍

തിരുവനന്തപുരം ശ്രീകാര്യത്ത് ബി ജെ പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊല്ലം കടയ്ക്കലില്‍ ബി ജെ പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഗുരുവായൂരില്‍ ബി ജെ പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ധര്‍മടത്ത് ബി ജെ പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പയ്യന്നൂരില്‍ ബി ജെ പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.

2018 – ലെ കൊലപാതകങ്ങള്‍

എറണാകുളം സിറ്റിയില്‍ മഹാരാജാസ് കോളജിലെ എസ് എഫ് ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തി. ന്യൂ മാഹിയില്‍ ബി ജെ പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും പേരാവൂരില്‍ ബി ജെ പി പ്രവര്‍ത്തകനും കൊല്ലപ്പെട്ടു.

2019 – ലെ കൊലപാതകങ്ങള്‍

തൃശൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും മലപ്പുറത്ത് ലീഗ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. കാസര്‍കോട് പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.

2020 – ലെ കൊലപാതകങ്ങള്‍

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. കണ്ണൂരില്‍ എസ് ഡി പി ഐ ക്കാരനും, കാസര്‍കോട് സി പി എമ്മു കാരനും കൊല ചെയ്യപ്പെട്ടു.

2021 – ലെ കൊലപാതകങ്ങള്‍

ആലപ്പുഴയില്‍ എസ്‌ ഡി പി ഐ, ബി ജെ പി നേതാക്കള്‍ കൊല ചെയ്യപ്പെട്ടു. ചേര്‍ത്തലയില്‍ ആര്‍ എസ് എസു കാരനും കണ്ണൂരില്‍ മുസ്‌ലിം ലീഗുകാരനും, പാലക്കാട് ബി ജെ പി പ്രവര്‍ത്തകനും കൊല ചെയ്യപ്പെട്ടു.

ജൂലൈ മാസത്തിനുശേഷം പയ്യന്നൂരില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനും, കണ്ണൂരില്‍ ബി ജെ പി പ്രവര്‍ത്തകനും, കോഴിക്കോട് റൂറലില്‍ 2 ലീഗ് പ്രവര്‍ത്തകരും, കോട്ടയത്ത് മുന്‍ സി പി എം പ്രവര്‍ത്തകനും, കണ്ണൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനും, പാലക്കാട് ബി ജെ പി പ്രവര്‍ത്തകനും, മലപ്പുറത്ത് സി പി എം പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. അതേസമയം, പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കൊല്ലപ്പെട്ടവരിലേറെയും ബി ജെ പി – ആര്‍ എസ് എസ് പ്രവര്‍ത്തകരാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button