PathanamthittaLatest NewsKeralaNattuvarthaNews

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് അപകടം : നി​ര​വ​ധി​ പേ​ർ​ക്ക് പരിക്ക്

ഡ്രൈ​വ​റു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് ലഭിക്കുന്ന വിവരം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞുണ്ടായ അപകടത്തിൽ നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്ക്. ക​ണ​മ​ല​യി​ൽ ആണ് അപകടമുണ്ടായത്. ഡ്രൈ​വ​റു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് ലഭിക്കുന്ന വിവരം.

ക​ണ​മ​ല​യി​ലെ സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യാ​യ അ​ട്ടി​വ​ള​വി​ലാ​ണ് സം​ഭ​വം. ആ​ന്ധ്ര​യി​ൽ​ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സം​ര​ക്ഷ​ണ ഭി​ത്തി​യി​ൽ ത​ട്ടി നി​ന്ന​തി​നാ​ൽ ബ​സ് താ​ഴ്ച​യി​ലേ​ക്ക് വീ​ണി​ല്ല. ഇത് മൂലം വൻദുരന്തമാണ് ഒഴിവായത്.

Read Also :രാജ്യത്ത് കടുത്ത ആശങ്ക ഉയര്‍ത്തി ഒമിക്രോണ്‍: പ്രഹരശേഷി കൂടുതൽ ഏതെന്ന് വ്യക്തമാക്കി വിദഗ്ദ്ധര്‍

ബ​സി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു ഡ്രൈ​വ​റെ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. പരിക്കേറ്റ എല്ലാവരെയും സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button