Latest NewsInternational

അഫ്ഗാനിലെ 5 വിമാനത്താവളങ്ങൾ ഏറ്റെടുക്കും : പ്രഖ്യാപനവുമായി തുർക്കിയും ഖത്തറും

ദോഹ: അഫ്ഗാനിസ്ഥാനിലെ അഞ്ച് വിമാനത്താവളങ്ങൾ ഖത്തറും തുർക്കിയും ഏറ്റെടുത്തു നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. തുർക്കി വിദേശകാര്യമന്ത്രി മിവുൽട്ട് കാവുസോഗ്ലുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

മലേഷ്യൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച ചെയ്യവേയാണ് കാവുസോഗ്ലു വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്ന കാര്യം വ്യക്തമാക്കിയത്. എൻജിനീയർമാരെ കൂടെ കൂട്ടിക്കൊണ്ട് ഇരുരാജ്യങ്ങളുടെയും നയതന്ത്ര സംഘം ഉടനെ തന്നെ അഫ്ഗാനിസ്ഥാൻ സന്ദർശിക്കും. ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന വിമാനത്താവളങ്ങളുടെ ഘടനയും മറ്റു കാര്യങ്ങളും സംബന്ധിച്ച് നൽകുന്ന സംഘം സമർപ്പിക്കുന്ന റിപ്പോർട്ട് അനുസരിച്ചായിരിക്കും മറ്റു കാര്യങ്ങൾ.

അഫ്ഗാൻ ഭരണകൂടവും താലിബാൻ ഭീകരരും തമ്മിൽ നടന്ന ആഭ്യന്തരയുദ്ധത്തിൽ നടത്തിയ കാബൂൾ അന്താരാഷ്ട്രവിമാനത്താവളം ഏതാണ്ട് പൂർണമായും തകർക്കപ്പെട്ടിരുന്നു. ഇത് പിന്നീട് അറ്റകുറ്റപ്പണികൾ കഴിച്ച് നേരെയാക്കിയത് ഖത്തറിൽ നിന്നുള്ള വിദഗ്ധ സംഘമാണ്.

അതേസമയം, ഏറ്റെടുക്കുന്ന വിമാനത്താവളങ്ങളിൽ കാബൂൾ വിമാനത്താവളം ഒഴിച്ച് മറ്റുള്ള 4 വിമാനത്താവളങ്ങളുടേയും പേര് ഔദ്യോഗിക വൃത്തങ്ങൾ പുറത്തു വിട്ടിട്ടില്ല. ഖത്തറും തുർക്കിയും സ്വന്തം സുരക്ഷാ സേനകളെ കൊണ്ടുവരുമോ, അതോ ഇവരുടെ സംരക്ഷണം താലിബാൻ ഏറ്റെടുക്കുമോയെന്ന കാര്യത്തിൽ ഇപ്പോഴും ചർച്ചകൾ നടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button