ThiruvananthapuramLatest NewsKeralaNattuvarthaNews

പുതുവത്സരത്തില്‍ കോവളത്ത് ഹെലികോപ്റ്ററില്‍ പറന്നുല്ലസിക്കാം

ഹെലികോപ്റ്റര്‍ ടൂറിസം സാധ്യത മുന്നില്‍ കണ്ടകൊണ്ടാണ് ഡി.ടി.പി.സി. പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്

തിരുവനന്തപുരം: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പുതുവത്സരത്തില്‍ കോവളത്ത് സഞ്ചാരികള്‍ക്കായി ഹെലികോപ്റ്റര്‍ യാത്രാവിരുന്നൊരുക്കുന്നു. ഡിസംബര്‍ 29, 30, 31, ജനുവരി ഒന്ന് തീയതികളില്‍ കോവളത്തിന്റെയും അറബിക്കടലിന്റെയും അനന്തപുരിയുടെയും ആകാശക്കാഴ്ചകള്‍ ആസ്വദിക്കാനാണ് അവസരമൊരുങ്ങുന്നത്.

Read Also : കേദാര്‍നാഥിലെത്താന്‍ ഇനി ഒരു ദിവസം മുഴുവന്‍ യാത്ര ചെയ്യേണ്ട: ലോകത്തില്‍ ഏറ്റവും നീളം കൂടിയ റോപ്പ് വേ നിര്‍മ്മിക്കുന്നു

ഹെലികോപ്റ്റര്‍ ടൂറിസം സാധ്യത മുന്നില്‍ കണ്ടകൊണ്ടാണ് ഡി.ടി.പി.സി. പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഒന്നിച്ചു കുറഞ്ഞ ചെലവില്‍ ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ പദ്ധതി വഴി കഴിയും. വിദേശരാജ്യങ്ങളില്‍ വലിയ പണച്ചെലവുള്ള ഹെലികോപ്റ്റര്‍ യാത്രയാണ് വളരെ കുറഞ്ഞ ചെലവില്‍ കോവളത്ത് അവതരിപ്പിക്കുന്നത്.

പ്രമുഖ ടൂര്‍ ഓപ്പറേറ്ററായ ഹോളിഡേ ഷോപ്പുമായി സഹകരിച്ചാണ് ഡി.ടി.പി.സി. പദ്ധതി തയാറാക്കിയിരിക്കുന്നത്. ഹെലികോപ്റ്റര്‍ ടൂറിസത്തിന് സംസ്ഥാനത്ത് വലിയസാധ്യതയാണുള്ളതെന്നും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഷാരോണ്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 9961041869, 9961116613.

shortlink

Related Articles

Post Your Comments

Related Articles


Back to top button