ThiruvananthapuramKeralaNattuvarthaNews

വിവാഹപ്രായ നിയമം: ഏകസിവില്‍ കോഡിനു വേണ്ടിയുള്ള ആര്‍.എസ്.എസ് ഗൂഢാലോചന : ഐ.എന്‍.എല്‍

കോഴിക്കോട്: ആര്‍.എസ്.എസിന്റെ സ്വപ്നത്തിലുള്ള ‘ഹിന്ദുരാഷ്ട്ര’ത്തില്‍ ന്യൂനപക്ഷങ്ങളുടെ വ്യക്തിനിയമങ്ങള്‍ വിപാടനം ചെയ്ത് ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുവാനുള്ള സംഘ്പരിവാറിന്റെ ഗൂഢപദ്ധതിയാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസ്സ് ആക്കാനുള്ള ബില്ലിന്റെ പിന്നിലെന്ന് വ്യക്തമായതായി ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.

Also Read : അടയ്ക്ക വ്യാപാരത്തിന്റെ മറവില്‍ 500 കോടിയുടെ നികുതി വെട്ടിപ്പ്: പ്രധാന പ്രതി അറസ്റ്റില്‍

സ്ത്രീ ശാക്തീകരണത്തിന്റെയും ലിംഗസമത്വത്തിന്റെയും പേരില്‍ കൊണ്ടുവന്ന ഈ അറുപിന്തിരിപ്പന്‍ നിയമം ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നുറപ്പാണ്. ഏഴ് വ്യക്തിനിയമങ്ങള്‍ ഇതോടെ ഇല്ലാതാവുമെന്നും രാജ്യം ഒരൊറ്റ നിയമത്തിന്‍ കീഴില്‍ വരുമെന്നുമുള്ള കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വാക്കുകളില്‍നിന്ന് എല്ലാം വ്യക്തമാവുന്നുണ്ട്. ഭരണഘടനയുടെ 25ാം അനുച്ഛേദനം പ്രദാനം ചെയ്യുന്ന വിശ്വാസ, ആചാര-അനുഷഠാന അവകാശങ്ങളിലേക്കുള്ള നഗ്നമായ കടന്നുകയറ്റമാണ് മോദി സര്‍ക്കാര്‍ ഈ നിയമനിര്‍മാണത്തിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. സംഘ്പരിവാറിന്റെ ഈ കുടില നീക്കം പരാജയപ്പെടുത്താന്‍ മതേതര ശക്തികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് കാസിം ഇരിക്കൂര്‍ പ്രസതാവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button