AlappuzhaKeralaLatest News

രണ്‍ജിത് വധം: നാലുപേര്‍ കസ്റ്റഡിയില്‍, ബൈക്കിൽ രക്തക്കറ

കൊലപാതകത്തിൽ 12 പേർക്കു പങ്കുണ്ടെന്നു കരുതുന്നതായാണ് എഡിജിപി വിജയ് സാഖറെ അറിയിച്ചത്.

ആലപ്പുഴ: ബിജെപി ഒബിസി മോർച്ച നേതാവ് രണ്‍ജിത് ശ്രീനിവാസന്റെ കൊലപാതകത്തിൽ നാലുപേര്‍ കസ്റ്റഡിയില്‍. ഇവര്‍ ഉപയോഗിച്ച ബൈക്ക് കണ്ടെത്തി. ബൈക്കില്‍ രക്തക്കറ ഉള്ളതായും കണ്ടെത്തി. രണ്‍ജീത് വധത്തില്‍ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു. കൊലപാതകത്തിൽ 12 പേർക്കു പങ്കുണ്ടെന്നു കരുതുന്നതായാണ് എഡിജിപി വിജയ് സാഖറെ അറിയിച്ചത്.

വയലാറിലെ ആർഎസ്എസ് പ്രവർത്തകൻ നന്ദു കൃഷ്ണയുടെ കൊലപാതകവുമായി ഇപ്പോഴത്തെ സംഭവങ്ങൾക്കു ബന്ധമുണ്ടോയെന്നും അന്വേഷിക്കുമെന്ന് എഡിജിപി അറിയിച്ചു. തലയിലും കഴുത്തിലും നെഞ്ചിലും മാരകായുധങ്ങൾ കൊണ്ട് ആഴത്തിലേറ്റ മുറിവുകളാണു രൺജീതിന്റെ മരണ കാരണമെന്നാണു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.

അതേസമയം ജില്ലയിൽ ഇന്ന് സ‍ര്‍വകക്ഷി സമാധാന യോഗം നടക്കും. ആലപ്പുഴ ജില്ലയില്‍ തുടരുന്ന നിരോധനാജ്ഞ തുടരണോ എന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button