Latest NewsNewsIndiaCrime

പാർക്കിൽ കളിച്ച് കൊണ്ടിരുന്ന മൂന്ന് വയസുകാരിയെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു

ന്യൂഡൽഹി : പാർക്കിൽ കളിച്ച് കൊണ്ടിരുന്ന മൂന്ന് വയസുകാരിയെ തെരുവുനായ്ക്കൾ കടിച്ച് കൊന്നു. ലക്ഷ്മി എന്ന് പെൺകുഞ്ഞിനെയാണ് നായ്ക്കൾ ആക്രമിച്ച് കൊന്നത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ എബിജി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് അറിയിച്ചു.

ഡൽഹി മോത്തി നഗർ ഏരിയയ്ക്ക് സമീപമാണ് സംഭവം നടന്നത്. മകൾ കരയുന്നത് കേട്ട് നോക്കിയപ്പോൾ അഞ്ചോ ആറോ തെരുവുനായ്ക്കൾ കുഞ്ഞിനെ കടിക്കുന്നതാണ് കണ്ടതെന്ന് അമ്മ സജനി കുമാരി പറഞ്ഞു. കുഞ്ഞിനെ രക്ഷിക്കാനായി അടുത്തേക്ക് ഓടിയെത്തിയപ്പോൾ നായ്ക്കൾ തന്നെയും കടിച്ചെന്നും അവസാനം അച്ഛൻ വടിയുമായി എത്തിയപ്പോഴാണ് നായ്ക്കൾ മടങ്ങിയതെന്നും അവർ പറഞ്ഞു.

Read Also  :  കേരള കോണ്‍ഗ്രസ് (ബി) പിളര്‍ന്നു: ഗണേഷ് കുമാറിനെ നീക്കി സഹോദരി ഉഷ മോഹന്‍ദാസിനെ ചെയര്‍പേഴ്‌സണാക്കി

നായ്ക്കളുടെ കടിയേറ്റ് തളർന്ന കുഞ്ഞ് ബോധരഹിതയായി വീഴുകയായിരുന്നു. പാർക്കിൽ ഇത്തരം നായ്ക്കൾ സ്ഥിരമായി ഉണ്ടാവാറുണ്ട്. സ്ഥിരമായി ലക്ഷ്മി അവയോടൊപ്പം കളിക്കാറുമുണ്ട്. എന്നാൽ എന്താണ് അവ അക്രമസക്തരായതെന്ന് അറിയില്ലെന്നും സജനി കുമാരി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button