Latest NewsInternational

യൂറോപ്പിൽ ഒമിക്രോൺ പടർന്നു പിടിക്കുന്നു : ജാഗ്രതാ നിർദ്ദേശം നൽകി ലോകാരോഗ്യ സംഘടന

ലണ്ടൻ: യൂറോപ്പിൽ ഒമിക്രോൺ പടർന്നു പിടിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന മുന്നറിയിപ്പു നൽകി ലോകാരോഗ്യ സംഘടന. വീണ്ടുമൊരു കൊടുങ്കാറ്റ് വരുന്നത് നമുക്ക് കാണാനാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് റീജിയണൽ ഡയറക്ടർ ഡോ.ഹാൻസ് ക്ലൂഗെ വിയന്നയിൽ മാധ്യമ സമ്മേളനത്തിൽ പറഞ്ഞു. യൂറോപ്പ്യൻ മേഖലയിൽ, 53 അംഗങ്ങളിൽ 38 പേരിലെങ്കിലും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യു.കെ, ഡെൻമാർക്ക്, പോർച്ചുഗൽ എന്നിവിടങ്ങളിലും ഒമിക്രോൺ ബാധ രൂക്ഷമായിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ഈ മേഖലയിൽ കൊറോണ ബാധിച്ച് 27,000 പേരാണ് മരണപ്പെട്ടത്. നിലവിൽ, 2.6 ദശലക്ഷം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതെല്ലാം കണക്കിലെടുത്ത് യൂറോപ്യൻ രാജ്യങ്ങൾ വാക്സിനേഷൻ നൽകുന്നത് വർധിപ്പിക്കണമെന്നും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button