Latest NewsNewsIndiaCrime

അനധികൃത മദ്യക്കച്ചവടത്തിനെതിരെ പരാതി നൽകിയ വിവരാവകാശ പ്രവർത്തകന് ക്രൂരമർദ്ദനം

ജയ്പൂർ : രാജസ്ഥാനിൽ വിവരാവകാശ പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ച് അക്രമിസംഘം. അനധികൃത മദ്യവിൽപനയും അഴിമതിയും ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് അമ്രാരം ഗോദര എന്ന 30-കാരൻ മർദ്ദനത്തിനിരയായത്.

വിവരവകാശ നിയമപ്രകാരം കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞ് അക്കാര്യം ജനങ്ങളിലെത്തിക്കുകയും അനീതിക്കെതിരെ ശബ്ദമുയർത്തുകയും ചെയ്തിരുന്നയാളാണ് ഗോദര. സാമൂഹ്യപ്രവർത്തകനായ ഇദ്ദേഹം തന്റെ ഗ്രാമത്തിൽ നിയമവിരുദ്ധമായി മദ്യവിൽപന നടത്തുന്നതിനെതിരെ പരാതി നൽകിയതോടെയാണ് അതിക്രൂരമായ പീഡനത്തിന് ഇരയായത്.

Read Also  :  ‘മോദിജീ വാ തുറക്കണം’: ഹിന്ദുത്വവാദികള്‍ മതത്തിന്റെ മറവില്‍ കൊള്ളയടിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, കടുപ്പിച്ച് കോണ്‍ഗ്രസ്

അക്രമിസംഘം ഗോദരയുടെ കൈകളും കാലുകളും ഇരുമ്പുദണ്ഡ് കൊണ്ട് അടിച്ചു തകർത്തു. ഇതിന് പിന്നാലെ ഗോദരയുടെ കാലിൽ ആണികൾ അടിച്ചുകയറ്റി. തട്ടിക്കൊണ്ടുപോയതിന് ശേഷമായിരുന്നു ഗോദരയെ മർദ്ദിച്ചത്. എട്ടംഗ അക്രമി സംഘം കാറിലാണ് തട്ടിക്കൊണ്ടുപോയത്. മണിക്കൂറുകളോളം മർദിച്ചപ്പോൾ ഗോദര മരിച്ചുവെന്ന് കരുതി അക്രമികൾ ഉപേക്ഷിക്കുകയായിരുന്നു. ഗുരുതരവാസ്ഥയിലായ ഇയാൾ നിലവിൽ ജോധ്പൂർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button