Latest NewsInternational

ചൈനയ്ക്ക് അനധികൃതമായി ക്രൂയിസ് മിസൈൽ വിറ്റു : ഇസ്രായേലി കമ്പനികളുടെ കള്ളി വെളിച്ചത്ത്

ജറുസലേം: ചൈനയ്ക്ക് അനധികൃതമായി ക്രൂയിസ് മിസൈൽ വില്പന നടത്തിയ കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിച്ച് ഇസ്രായേലി ഭരണകൂടം. അനധികൃത ആയുധ കച്ചവടവുമായി ബന്ധപ്പെട്ട് മൂന്ന് ഇസ്രായേലി കമ്പനികളിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയാണ്. ഇസ്രായേലി സ്റ്റേറ്റ് അറ്റോർണി ഓഫീസാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

എഫ്രയിം മെനാഷ് എന്ന ഇസ്രായേലി ഡ്രോൺ നിർമ്മാതാവാണ് പ്രധാന കുറ്റവാളി. ചൈനയുമായുള്ള അനധികൃത കച്ചവടത്തിന്റെ ഇടനിലക്കാരൻ ഇയാളാണെന്ന് അധികൃതർ സൂചിപ്പിക്കുന്നു. ക്രൂയിസ് മിസൈലുകൾ നിർമ്മിച്ച്, വിൽപ്പന ഉറപ്പിച്ച്, കയറ്റുമതി നടത്തി എന്നതാണ് ഇവരുടെ പേരിലുള്ള കുറ്റമെന്ന് പ്രാദേശിക ദിനപത്രമായ ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. ഇന്നോകോൺ എന്ന ഡ്രോൺ കമ്പനിയുടെ പേരിലും സമാനമായ കുറ്റം ചാർജ് ചെയ്തിട്ടുണ്ട്. ഉന്നതരായതിനാൽ, പല പ്രമുഖരുടെയും പേര് പുറത്തു വന്നിട്ടില്ല.

മിസൈലുകൾ അതീവരഹസ്യമായി ഇസ്രായേലിൽ തന്നെ പരീക്ഷണം നടത്തിയതിനു ശേഷമാണ് ഇവർ ചൈനയ്ക്ക് വിറ്റത്. മിസൈൽ പരീക്ഷണങ്ങൾ, ജനവാസ മേഖലകളുടെ അടുത്താണ് നടത്തിയിരിക്കുന്നത്. ഇതിനു പ്രതിഫലമായി കുറ്റവാളികൾ വൻതുക കൈപ്പറ്റിയതായും അധികൃതർ കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button