KozhikodeLatest NewsKeralaNattuvarthaNewsCrime

പ്രണയിച്ചു വിവാഹം കഴിച്ചു: മകള്‍ക്കും മരുമകനുമെതിരെ ക്വട്ടേഷന്‍ നല്‍കി, മാതാപിതാക്കള്‍ അറസ്റ്റില്‍

കയ്യാലത്തോടി സ്വദേശി റിനീഷിന് നേരെയാണ് ആക്രമണമുണ്ടായത്

കോഴിക്കോട്: പ്രണയിച്ചു വിവാഹം കഴിച്ച മകള്‍ക്കും മരുമകനുമെതിരെ ക്വട്ടേഷന്‍ നല്‍കിയ മാതാപിതാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് പാലോര്‍ മല സ്വദേശിനിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ അനിരുദ്ധന്‍ അമ്മ അജിത എന്നിവര്‍ ഉള്‍പ്പെടെ ഏഴുപേരാണ് അറസ്റ്റിലായത്.

Read Also : ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ട്രേഡ്സ്മാന്‍ ഒഴിവ്

വരന്റെ സഹോദരിയുടെ ഭര്‍ത്താവായ കയ്യാലത്തോടി സ്വദേശി റിനീഷിന് നേരെയാണ് ആക്രമണമുണ്ടായത്. കോവൂരിലെ ടെക്സ്റ്റൈല്‍ ഷോപ്പ് അടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. വീടിന് മുന്‍വശത്ത് വച്ചായിരുന്നു റിനീഷിനെ ആക്രമിച്ചത്. സ്‌കൂട്ടറില്‍ പോകുകയായിരുന്ന റിനീഷിനോട് റിനീഷ് അല്ലേയെന്ന് ചോദിച്ച ശേഷം ഹെല്‍മറ്റ് അഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അക്രമി ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.

ആക്രമണം ചെറുക്കുന്നതിനിടെ റിനീഷിന്റെ കൈകള്‍ക്ക് പരിക്കേറ്റു. ബഹളം കേട്ട് വീട്ടില്‍ നിന്ന് ബന്ധു ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റിനീഷിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button