ThiruvananthapuramNattuvarthaLatest NewsKeralaNews

ഫ്‌ളാറ്റ് തട്ടിപ്പ് കേസ് : പി ടി ഉഷയ്ക്കെതിരെ പരാതിയുമായി മുന്‍ അന്താരാഷ്ട്ര താരം, ഭീഷണിപ്പെടുത്തിയെന്നും ആരോപണം

കോഴിക്കോട്: ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ അത്‌ലറ്റ് പി ടി ഉഷയ്‌ക്കെതിരെ വീണ്ടും ആരോപണവുമായി മുന്‍ നാഷണല്‍ താരവും കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനില്‍ ഉഷയുടെ ജൂനിയറായിരുന്ന ജെമ്മ ജോസഫ് രംഗത്ത്. വാഗദാനം ചെയ്ത ഫ്‌ളാറ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പി ടി ഉഷ ഭീഷണിപ്പെടുത്തിയെന്നും പോലീസ് ഉഷയുടെ ഭാഗത്താണെന്നാണ് ജെമ്മ ജോസഫ് പറയുന്നു.

ALSO READ : ക്ലാസ് എടുക്കുന്നതിനിടെ വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം: അധ്യാപകന്‍ അറസ്റ്റില്‍

അടുത്ത സുഹൃത്തായ പി ടി ഉഷയുടെ നിരന്തര പ്രേരണയാലാണ് ഫ്‌ളാറ്റു വാങ്ങാന്‍ പണം നല്‍കിയതും വഞ്ചിതയായിയെന്നും ജെമ്മ ജോസഫ് പറയുന്നു. നേരത്തെ ഫ്‌ളാറ്റ് നല്‍ക്കാമെന്നു പറഞ്ഞു 46 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് പി ടി ഉഷയടക്കം അഞ്ചു പേര്‍ക്കെതിരെ വഞ്ചനാ കുറ്റത്തിനു പോലീസ് കേസ്സെടുത്തിരുന്നു. ജെമ്മയുടെ പരാതിയിലാണ് പോലീസ് കേസ്സെടുത്തത്. പറഞ്ഞ സമയത്ത് ഫ്‌ളാറ്റ് രജിസ്‌റ്റര്‍ ചെയ്തു നല്‍കിയില്ലെന്നും പണവും തിരികെ നല്‍കിയില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button