ThiruvananthapuramKeralaNattuvarthaLatest NewsNews

തിരുവനന്തപുരം ജില്ലാ റൈഫിൾ അസ്സോസിയേഷന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരുവനന്തപുരം ജില്ലാ റൈഫിൾ അസോസിയേഷന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. രക്ഷാധികാരിയായി മുൻ ഡി ജി പി ജേക്കബ് പൊന്നൂസ് ഐപിഎസിനേയും പ്രസിഡന്റ് ആയി തിരുവനന്തപുരം ജില്ലാ കളക്ടർ നവജ്യോത് ഖോസ ഐഎസിനിയുമാണ് തിരഞ്ഞെടുത്തത്. അസോസിയേഷന്റെ വൈസ് പ്രസിഡന്റ്മാരായി ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പോലീസ് വൈഭവ് സക്സേന ഐപിഎസ്, എബി ജോർജ് , ജോർജ് സെബാസ്റ്റ്യൻ , എംഎസ് കുമാർ എന്നിവരേയും തെരഞ്ഞെടുത്തു.

സെക്രട്ടറി ആയി മനോജ് ടിയെയും, ജോയിന്റ് സെക്രട്ടറി ആയി ഡോ. ദേവിന്‍ പ്രഭാകറിനെയും ട്രെഷറർ ആയി വിനോദ് വി എസ്നെയും, കോർ കമ്മിറ്റി അംഗങ്ങൾ ആയി ബിജു പ്രഭാകർ ഐ എ എസ്, ചന്ദ്രസേനൻ നായർ ഡി, ശ്രീ. ഈപ്പൻ ജോസഫ്, ശ്രി ഗോപിനാഥ് ഐ പി എസ് (റിട്ട.), ശ്രീ ഹരിപ്രസാദ് ചന്ദ്രശേഖർ, കെ മധുപാൽ, ഡോ. മനോജൻ കെ കെ, രഘുചന്ദ്രൻ നായർ എസ് എൻ എന്നിവരേയും തിരഞ്ഞെടുത്തു. അനി എം, അനിൽകുമാർ വി കെ, അഡ്വ. അനിരുദ്ധ് കൗശിക് എം, ദിലീപ്കുമാർ എസ് , ഗിരീഷ്‌കുമാർ എ ആർ, കൃഷ്‌ണകുമാർ എ എസ്, നാരായണൻ എൻ , രൺധീർ എം, സന്ദീപ് സേനൻ, ശശികുമാർ എസ്,സതീഷ്‌ ജി, ശരത് ലത്തീഫ്, സുരേഷ്‌കുമാർ എസ്, വേണുഗോപാൽ വി, വിമൽകുമാർ, വിനോദ്‌കുമാർ വി വി എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button