KeralaLatest NewsNews

രാഷ്‌ട്രീയ കൊലപാതകം: സംസ്ഥാനത്ത് കൂടുതൽ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്

ആലപ്പുഴ : സംസ്ഥാനത്ത് നടക്കുന്ന രാഷ്‌ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. ക്രിമിനലുകളുടെയും മുൻപ് കേസുകളിൽപ്പെട്ടവരുടെയും പട്ടിക ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കാൻ അദ്ദേഹം നിർദേശം നൽകി. വാറന്റ് നിലവിലുള്ള പ്രതികളെയും ഒളിവിൽ കഴിയുന്നവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യാനും നിർദ്ദേശമുണ്ട്.

സമീപകാലത്ത് കേരളത്തിൽ ഉണ്ടായ കൊലപാതകങ്ങളിൽ നേരിട്ട് പങ്കെടുത്തവരുടെയും അവ ആസൂത്രണം ചെയ്തവരുടെയും വാഹനവും ആയുധവും ഫോണും നൽകി സഹായിച്ചവരുടെയും വിവരങ്ങൾ ശേഖരിച്ച് അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. അക്രമങ്ങൾക്ക് പണം നൽകിയവരെയും പ്രതികളെ ഒളിപ്പിച്ചവരെയും കണ്ടെത്തി കേസെടുക്കും. ക്രിമിനൽ സംഘങ്ങൾക്ക് പണം കിട്ടുന്ന സ്രോതസ്സ് കണ്ടെത്താൻ ആവശ്യമായ അന്വേഷണം നടത്തി മേൽ നടപടി സ്വീകരിക്കുമെന്നും അനിൽ കാന്ത് വ്യക്തമാക്കി.

Read Also  :  ലിലിബെറ്റിന്റെ ചിത്രം പുറത്ത് : ഹാരി – മെഗൻ ദമ്പതികളുടെ കുഞ്ഞിന്റെ ചിത്രം അന്താരാഷ്ട്ര മാധ്യമങ്ങളിൽ വൈറലാവുന്നു

സോഷ്യൽമീഡിയയിൽ വർഗീയ വിദ്വേഷം പരത്തുന്ന തരത്തിൽ നിരവധി സന്ദേശങ്ങൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്ക് സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button