CricketLatest NewsNewsSports

കാര്യങ്ങൾ മുഖത്തോടുമുഖം നോക്കി സംസാരിക്കൂ, അതിലൂടെ പ്രശ്‌ന പരിഹാരം സാധ്യമാകും: ഗാംഗുലിയെ വിമര്‍ശിച്ച് അഫ്രീദി

ദുബായ്: ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായുള്ള അഭിപ്രായഭിന്നതയില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പാക് ഓള്‍ റൗണ്ടര്‍ ഷാഹിദ് അഫ്രീദി. കോഹ്ലിയുമായുള്ള വിഷയം അല്‍പ്പംകൂടി മെച്ചപ്പെട്ടരീതിയില്‍ കൈകാര്യം ചെയ്യേണ്ടിയിരുന്നുവെന്ന് അഫ്രീദി പറഞ്ഞു.

‘കോഹ്ലിയുമായുള്ള പ്രശ്‌നം അല്‍പ്പം കൂടി നല്ല രീതിയില്‍ കൈകാര്യം ചെയ്യേണ്ടിയിരുന്നു. ക്രിക്കറ്റ് ബോര്‍ഡിന്റെ റോള്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് എല്ലായ്‌പ്പോഴും കരുതുന്നയാളാണ് ഞാന്‍. കളിക്കാരോട് തങ്ങളുടെ പദ്ധതികളെ കുറിച്ച് സെലക്ഷന്‍ കമ്മിറ്റി കാര്യക്ഷമമായി ആശയവിനിമയം നടത്തണം’.

Read Also:- ഉച്ചയൂണിന് ശേഷം ഉറക്കം വരുന്നത് എന്തുകൊണ്ട്?

‘ഇതാണ് നമ്മുടെ പദ്ധതി. ഇതാണ് നല്ലതെന്നു തോന്നുന്നു. നിങ്ങള്‍ എന്തു പറയുന്നുവെന്ന് താരങ്ങളോട് ചോദിക്കണം. മാധ്യമങ്ങള്‍ വഴിയാണ് കാര്യങ്ങള്‍ പറയുന്നതെങ്കില്‍ പ്രശ്‌നങ്ങളുണ്ടാവും. മുഖത്തോടുമുഖം നോക്കി സംസാരിക്കൂ. അതിലൂടെ പ്രശ്‌ന പരിഹാരം സാദ്ധ്യമാകും. പ്രശ്നത്തെ വലിച്ചുനീട്ടിക്കൊണ്ടുപോയാല്‍ സങ്കീര്‍ണമാകും’ അഫ്രീദി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button