Latest NewsKeralaNews

ഖജനാവ് നിറക്കാൻ പിരിവുമായി സർക്കാർ: ഒളിമ്പിക് ഗെയിംസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന് ഉത്തരവ്

സ്പോർട്സ് കൗൺസിലിന് സമാന്തരമായാണ് ഒളിംപിക് അസോസിയേഷൻ കായിക മേള സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരം: ഒളിംപിക് അസോസിയേഷന് വേണ്ടിയുള്ള സംസ്ഥാന സർക്കാർ ഉത്തരവ് വിവാദത്തിൽ. ഫെബ്രുവരിയിൽ സംഘടിപ്പിക്കുന്ന ഒളിമ്പിക് ഗെയിംസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്നാണ് ഉത്തരവ്. മൂന്നു ലക്ഷം രൂപ മുതൽ 50000 രൂപ വരെ നൽകണമെന്ന് ഉത്തരവ്.

തിരുവനന്തപുരം കോർപ്പറേഷനോട് മൂന്നു ലക്ഷം രൂപ നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റ് കോർപറേഷനുകളും മൂന്ന് ലക്ഷം രൂപ നൽകണം. ഒരു അസോസിയേഷനു വേണ്ടി സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചട്ടവിരുദ്ധമാണെന്നാണ് വിലയിരുത്തൽ.

Read Also: ഇന്ത്യയില്‍ ഇമ്രാന്‍ ഖാനെ വിളിക്കുന്നത് കളിപ്പാവയെന്നാണ്: രൂക്ഷ വിമര്‍ശനവുമായി നവാസ് ഷെരീഫ്

സ്പോർട്സ് കൗൺസിലിന് സമാന്തരമായാണ് ഒളിംപിക് അസോസിയേഷൻ കായിക മേള സംഘടിപ്പിക്കുന്നത്. ബാർ ഹോട്ടൽ സംഘടനാ നേതാവാണ് ഒളിംപിക് അസോസിയേഷന്റെയും പ്രസിഡന്റ്. ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് നൽകിയ അപേക്ഷയിലാണ് തദ്ദേശ – എക്സൈസ് വകുപ്പ് മന്ത്രിയുടെ ഉത്തരവ്. തദ്ദേശ സ്ഥാപനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് നിർബന്ധിത പിരിവിനുള്ള സർക്കാർ ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button