Latest NewsNewsIndiaInternational

അയാളെ ഇന്ത്യക്കാർ വിളിക്കുന്നത് കളിപ്പാവ എന്നാണ്, മേയറുടെ വിലപോലുമില്ല അയാൾക്ക്: ഇമ്രാന് ഖാനെ പരിഹസിച്ച് നവാസ് ഷെരീഫ്

ലാഹോര്‍: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പരിഹസിച്ച് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇമ്രാൻ ഖാന് അമേരിക്കക്കാർ ഒരു മേയറുടെ വില പോലും നൽകുന്നില്ലെന്നും ഇന്ത്യക്കാർ അയാളെ കളിപ്പാവ എന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ലാഹോറില്‍ വെച്ച് നടന്ന പാകിസ്ഥാന്‍ മുസ്‌ലിം ലീഗ്-നവാസ് (പി.എം.എല്‍-എന്‍) പാര്‍ട്ടിയുടെ യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read:തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടകളുടെ ആക്രമണം : ബിയര്‍ കുപ്പി കൊണ്ട് യുവാവിന്റെ തലയില്‍ അടിച്ചു

‘ഇന്ത്യയില്‍ ഇമ്രാന്‍ ഖാനെ വിളിക്കുന്നത് കളിപ്പാവയെന്നാണ്. അയാള്‍ക്ക് ഒരു മേയറുടെ അത്രപോലും അധികാരമില്ലെന്നാണ് അമേരിക്കയില്‍ പറയപ്പെടുന്നത്. അയാള്‍ എങ്ങനെയാണ് അധികാരത്തിലെത്തിയതെന്ന് ഈ ലോകത്തിന് മുഴുവന്‍ അറിയാം എന്നതാണ് അതിന് കാരണം. ജനങ്ങളുടെ വോട്ട് നേടിയല്ല അയാള്‍ അധികാരത്തിലെത്തിയത്. മറിച്ച് സൈന്യത്തിന്റെ സഹായത്തോട് കൂടിയാണ്’, നവാസ് ഷെരീഫ് പറഞ്ഞു.

2018ല്‍ സൈന്യത്തിന്റെ സഹായത്തോട് കൂടിയായിരുന്നു ഖാന്റെ തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി അധികാരത്തിലെത്തിയതെന്നും നവാസ് ഷെരീഫ് പറയുന്നു. ഇമ്രാൻ ഖാൻ ആത്മഹത്യ ചെയ്യുന്നത് എപ്പോഴാണെന്നാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. നവാസ് ഷെരീഫിന്റെ കീഴിലുള്ള മുന്‍ സര്‍ക്കാര്‍ ഐ.എം.എഫ് (ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്) അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളില്‍ നിന്നും പണം കടമെടുത്തതിനെ ഇമ്രാന്‍ ഖാന്‍ വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button