ErnakulamLatest NewsKeralaNattuvarthaNews

‘പിടിച്ച് അകത്തിട്ടാൽ പോലീസിന്റെ കുടുംബത്ത് കേറി നിരങ്ങും’: പോലീസിനെ വെല്ലുവിളിച്ച പ്രതികൾ പിടിയിൽ

കൊച്ചി: ജാമ്യത്തിലിറങ്ങിയ പ്രതികൾ പോലീസിനെ ഭീഷണിപ്പെടുത്തി വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ നടപടി. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തു. ‘പിടിച്ച് അകത്തിട്ടാൽ പൊലീസിന്റെ കുടുംബത്ത് കേറി നിരങ്ങും’ എന്ന സിനിമാ സംഭാഷണവും ചേർത്താണ് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചത്. യുവാവിനെ മർദിച്ച കേസിൽ പ്രതികളായ ഇവർ അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്.

മുണ്ടംപാലം സ്വദേശി റാഫിയെ മർദ്ദിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ ജാമ്യത്തിലിറങ്ങിയപ്പോഴാണ് തൃക്കാക്കര പോലീസ് സ്റ്റേഷന്റെ വരാന്തയിലും പുറത്തുമായി വീഡിയോ ചിത്രീകരിച്ചത്. പ്രകോപനപരമായ സിനിമാ സംഭാഷണവും ചേർത്ത് ഈ വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.

സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ സ്പെഷ്യൽ ബ്രാഞ്ച്, ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചത്. ഇവർക്കെതിരെ പോലീസിനെ ഭീഷണിപ്പെടുത്തിയതടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button