Latest NewsIndia

ബൂസ്റ്റര്‍ ഡോസ് ജനുവരി 10 മുതല്‍: 15 – 18 വയസുകാർക്കും വാക്സീൻ, കുട്ടികൾക്കുള്ള വാക്സിനും അനുമതി

31 കോടി ഡോസ് വാക്സീൻ ഒരു മാസത്തിൽ ഉൽപാദിപ്പിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്.

ന്യൂഡൽഹി: രാജ്യത്ത് കൗമാരക്കാര്‍ക്ക് ജനുവരി മൂന്ന് മുതല്‍ കോവിഡ് വാക്സീന്‍ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബൂസറ്റര്‍ഡോസ് ജനുവരി പത്തുമുതല്‍ മുന്‍ഗണനാക്രമത്തില്‍ നല്‍കും. ഒമിക്രോണ്‍ വ്യാപനത്തിന്റെ സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. 15 മുതല്‍ 18 വരെയുള്ള കൗമാരക്കാരക്കാര്‍ക്കായിരിക്കും ജനുവരി മൂന്ന് മുതല്‍ കോവിഡ് വാക്സീന്‍ നല്‍കുക. സ്കൂളുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും പ്രവർത്തനം തുടങ്ങിയ പശ്ചാത്തലത്തില്‍ കൗമാരക്കാര്‍ക്കുള്ള വാക്സീന്‍ വിതരണം ഏറെ ആത്മവിശ്വാസം നല്‍കുന്നതാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരിക്കും മുന്‍കരുതല്‍ ഡോസ് എന്നനിലയില്‍ മൂന്നാംഡോസ് നല്‍കുക. കൂടാതെ 60 വയസിന് മുകളില്‍പ്രായമുള്ള മറ്റ് രോഗങ്ങളുള്ളവര്‍ക്കും ഡോക്്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജനുവരി പത്തുമുതല്‍ ബൂസറ്റര്‍ ഡോസ് നല്‍കും. ഇന്ത്യയിൽ കുട്ടികൾക്കുള്ള രണ്ടാമത്തെ കോവിഡ് വാക്സീനും അനുമതി ലഭിച്ചു. ഭാരത് ബയോടെക്കിന്റെ വാക്സീനായ കോവാക്സിനാണു ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അടിയന്തര ഉപയോഗാനുമതി നൽകിയത്. 12–18 പ്രായത്തിലുള്ളവർക്കാണു വാക്സീൻ നൽകുക.

കോവാക്സിൻ ആദ്യ ഡോസെടുത്ത് 28 ദിവസത്തിനുശേഷമാണു രണ്ടാം ഡോസ് സ്വീകരിക്കേണ്ടത്. ഓഗസ്റ്റിൽ സൈഡസ് കാഡിലയുടെ മൂന്നു ഡോസ് വാക്സീനും ഉപയോഗാനുമതി ലഭിച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആവശ്യമുള്ളത്ര വാക്സീനുണ്ട്. 31 കോടി ഡോസ് വാക്സീൻ ഒരു മാസത്തിൽ ഉൽപാദിപ്പിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്. അടുത്ത രണ്ടു മാസത്തിൽ വാക്സീൻ നിർമാണത്തിൽ ഇന്ത്യയുടെ ശേഷി 45 കോടിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്പിലും ആഫ്രിക്കൻ രാജ്യങ്ങളിലും ഉൾപ്പെടെ കോവിഡ് നാലാം തരംഗമുണ്ടായിരിക്കെ ജാഗ്രത നടപടികൾ ഇന്ത്യ കർശനമാക്കുകയാണ്. പ്രതിരോധത്തിൽ ഉദാസീന നിലപാട് അനുവദിക്കാൻ കഴിയില്ലെന്നും, രണ്ടാം തരംഗത്തിൽ നേരിടേണ്ടി വന്ന തിരിച്ചടി ആവർത്തിക്കാതിരിക്കാനുള്ള ഒരുക്കം നടത്തുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമിക്രോൺ കേസുകൾ വ്യാപിക്കുന്ന സാഹചര്യം പരിഗണിച്ചാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button