Latest NewsNewsInternationalOmanGulf

പ്രവാസികളുടെ തൊഴിൽ കരാർ റജിസ്റ്റർ ചെയ്യുന്നതിന് സമയപരിധി നീട്ടി ഒമാൻ

മസ്‌കത്ത്: പ്രവാസികളുടെ തൊഴിൽ കരാർ റജിസ്റ്റർ ചെയ്യുന്നതിന് സമയപരിധി നീട്ടി ഒമാൻ. ജനുവരി 31 വരെയാണ് സമയപരിധി നീട്ടിയത്. സ്വകാര്യ കമ്പനികൾ വിദേശി ജീവനക്കാരുടെ കരാർ വിവരങ്ങൾ മന്ത്രാലയം പോർട്ടലിൽ നിശ്ചിത സമയത്തിനകം രേഖപ്പെടുത്തണമെന്നാണ് നിർദ്ദേശം. തൊഴിലുടമയാണ് കരാർ റജിസ്റ്റർ ചെയ്യേണ്ടത്. തൊഴിലാളികൾക്ക് കരാർ പരിശോധിക്കാനും അംഗീകരിക്കാനും കഴിയും.

Read Also: ‘മുളയിലെ നുള്ളിയില്ലായെങ്കില്‍ മറുനാടന്മാര്‍ ഇവിടെ വന്‍ മരമാകും’: തുഷാര്‍ വെള്ളാപ്പള്ളി

പ്രവാസി തൊഴിലാളി ഒമാനിലെത്തുകയും അദ്ദേഹത്തിന് റസിഡന്റ് കാർഡ് ലഭിക്കുകയും ചെയ്താൽ തൊഴിൽ മന്ത്രാലയത്തിന്റെ പോർട്ടലിൽ തൊഴിലുടമക്ക് തൊഴിൽ കരാർ രജിസ്റ്റർ ചെയ്യാം. കരാർ പരിഷ്‌കരിക്കാനും കഴിയും. തൊഴിൽ കരാറിൽ ഇരുകൂട്ടർക്കും പ്രയോജനമുണ്ടാകുന്ന വ്യവസ്ഥകൾ വയ്ക്കാൻ തൊഴിലുടമയെ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു. തൊഴിലാളി മറ്റൊരു ജോലിയിലേക്കോ കമ്പനിയിലേക്കോ മാറിയാലും മുമ്പത്തെ തൊഴിൽ രഹസ്യങ്ങൾ വെളിപ്പെടുത്താതിരിക്കാനുള്ള കരാർ വെക്കാനും ഇനി മുതൽ കഴിയും.

Read Also: അക്രമത്തിന് പിന്നിൽ നാൽപ്പതിൽ താഴെ തൊഴിലാളികൾ മാത്രം: 155 പേരെ പോലീസ് പിടിച്ചു, എല്ലാരും കുറ്റക്കാരല്ല: സാബു ജേക്കബ്

shortlink

Related Articles

Post Your Comments

Related Articles


Back to top button