Latest NewsNewsInternational

ബാലറ്റിന് പകരം ഭരണം നേടിയത് ബുള്ളറ്റിലൂടെ: അഫ്ഗാനിസ്ഥാനിലെ തെരഞ്ഞെടുപ്പ് കമ്മീഷനെ താലിബാന്‍ പിരിച്ചുവിട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ തെരഞ്ഞെടുപ്പ് കമ്മീഷനെ താലിബാന്‍ പിരിച്ചുവിട്ടു. താലിബാന്‍ സര്‍ക്കാരിന്റെ പ്രതിനിധിയാണ് ശനിയാഴ്ച ഇക്കാര്യം പുറത്തുവിട്ടത്. ഇന്‍ഡിപെന്‍ഡന്റ് ഇലക്ഷന്‍ കമ്മീഷന്‍, ഇന്‍ഡിപെന്‍ഡന്റ് ഇലക്ടറല്‍ കംപ്ലെയിന്‍സ് കമ്മീഷന്‍ എന്നിവയാണ് പിരിച്ചുവിട്ടത്.

ഇത്തരത്തില്‍ കമ്മീഷനുകള്‍ നിലനില്‍ക്കേണ്ടതോ പ്രവര്‍ത്തിക്കേണ്ടതോ ആയ ആവശ്യമില്ലെന്ന് താലിബാന്‍ വക്താവ് ബിലാല്‍ കരിമി വ്യക്തമാക്കി. കമ്മീഷനുകളുടെ ആവശ്യമുണ്ടെന്ന് എന്നെങ്കിലും തങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ ഇസ്ലാമിക് എമിറേറ്റ് ഇവയെ പുനസ്ഥാപിക്കുമെന്നും ബിലാല്‍ കരിമി പറഞ്ഞു. 2006ലാണ് അഫ്ഗാനില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാപിക്കപ്പെട്ടത്.

ബിജെപിയും നരേന്ദ്രമോദിയും കാണിക്കുന്നതിനേക്കാൾ വർഗീയത സിപിഎം കേരളത്തിൽ കാണിക്കുന്നു: ഇടി മുഹമ്മദ് ബഷീർ

അതേസമയം താലിബാൻ വളരെ പെട്ടെന്നാണ് ഈ തീരുമാനം എടുത്തതെന്നും കമ്മീഷനെ പിരിച്ചുവിടുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും പാനല്‍ തലവനായിരുന്ന ഔറംഗസേബ് പ്രതികരിച്ചു. ഈയൊരു ഘടന നിലനില്‍ക്കുന്നില്ലെങ്കില്‍ അഫ്ഗാനിലെ പ്രശ്‌നങ്ങള്‍ ഒരുകാലത്തും അവസാനിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

താലിബാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ലെന്നും എല്ലാ ജനാധിപത്യ പ്രക്രിയകള്‍ക്കും അവര്‍ എതിരാണെന്നും അഫ്ഗാനിലെ നാല് പ്രൊവിന്‍സുകളില്‍ ഗവര്‍ണറായിരുന്ന ഹാലിം ഫിദൈ പ്രതികരിച്ചു.. അവര്‍ ഭരണം കയ്യാളിയത് ബുള്ളറ്റുകളിലൂടെയാണ് ബാലറ്റിലൂടെയല്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button