Latest NewsInternational

കോവിഡ് യൂറോപ്പിൽ ആഞ്ഞടിക്കുന്നു : ഒറ്റ ദിവസം ഫ്രാൻസിൽ റിപ്പോർട്ട് ചെയ്തത് ഒരു ലക്ഷം കേസുകൾ

പാരിസ്: കോവിഡ് തരംഗം വീണ്ടും യൂറോപ്പിൽ ആഞ്ഞടിക്കുന്നു. ഫ്രാൻസിൽ, കഴിഞ്ഞ ദിവസം മാത്രം റിപ്പോർട്ട് ചെയ്തത് ഒരു ലക്ഷത്തിലധികം കേസുകളാണ്. കോവിഡ് ഒന്നാം തരംഗത്തിൽ പോലും ഇത്ര രൂക്ഷമായി പടർന്നു പിടിച്ചിട്ടില്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കേസുകളുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ട്. നഗരത്തിൽ മാത്രം നൂറ് പേരിൽ അധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ വിഭാഗം സാക്ഷ്യപ്പെടുത്തുന്നു. തിരിച്ചറിയപ്പെടുന്ന പോസിറ്റീവ് കേസുകളിൽ അധികവും ഒമൈക്രോൺ വകഭേദവുമായി ബന്ധപ്പെട്ടതാണെന്നും ഫ്രഞ്ച് ആരോഗ്യവിദഗ്ധർ പറഞ്ഞു.

കഴിഞ്ഞയാഴ്ച മാത്രം ആയിരം പേരിലധികം ഫ്രാൻസിൽ മരിച്ചു കഴിഞ്ഞു. ഇതോടെ, ഇതു വരെ കോവിഡ് മഹാമാരി മൂലം ഫ്രാൻസിൽ മരണമടഞ്ഞവരുടെ എണ്ണം ഒരു ലക്ഷത്തി ഇരുപത്തിരണ്ടായിരമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button