Latest NewsNewsIndia

പതിനഞ്ച് വയസുകാരിയെ പ്രായപൂർത്തിയാകാത്ത ആറ് ആൺകുട്ടികൾ ചേർന്ന് ക്രൂരമായ പീഡനത്തിന് ഇരയാക്കി

കർണാടക: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ആറ് ആൺകുട്ടികളെ പോലീസ് പിടികൂടി. കർണാടകയിലെ ധാർവാഡ് ജില്ലയിൽ നടന്ന സംഭവത്തിൽ പ്രതികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ പേര് വിവരങ്ങൾ പുറത്ത് വിടാൻ കഴിയില്ലെന്ന് പോലീസ് അറിയിച്ചു. ഡിസംബർ 26 ന് പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് നടപടി.

ആറ് പ്രതികളും പതിനഞ്ച്കാരിയെ വിവിധ സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചു എന്നാണ് മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നത്. ധാർവാഡ് ജില്ലയിലെ ലക്ഷ്മി സിങ്കങ്കേരിയിൽ നിന്നാണ് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അനുഷ ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button