Latest NewsNewsBahrainInternationalGulf

കോവിഡ് നിബന്ധനകൾ ലംഘിച്ചു: ബഹ്‌റൈനിൽ റെസ്‌റ്റോറന്റുകൾ അടച്ചുപൂട്ടി

മനാമ: കോവിഡ് മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ച് ബഹ്‌റൈൻ. ഒരാഴ്ച്ചക്കിടെ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച നാലു റെസ്‌റ്റോറന്റുകൾ ബഹ്‌റൈൻ അടച്ചുപൂട്ടി. തലസ്ഥാനത്തും വടക്കൻ ഗവർണറേറ്റുകളിലും ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി മുൻകരുതലുകളിൽ അയവ് വരുത്തിയ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.

Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടി സഹോദരനെതിരെ വ്യാജ പീഡന പരാതി നൽകി : വൈരാഗ്യം മൂലമെന്ന് പോലീസ്

രാജ്യത്താകമാനം നടത്തിയ പരിശോധനയിൽ 22 റസ്റ്റോറന്റുകളിലും കഫേകളിലും ആരോഗ്യ സുരക്ഷാ നിബന്ധനകൾ ലംഘിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറിയതായും അധികൃതർ വ്യക്തമാക്കി. ശനിയാഴ്ച മാത്രം 128 പരിശോധനകളാണ് നടത്തിയത്. ആരോഗ്യ, ആഭ്യന്തര, വാണിജ്യ, ടൂറിസം മന്ത്രാലയങ്ങൾ സഹകരിച്ചാണ് പരിശോധന നടത്തുന്നത്. നിരവധി റസ്റ്റോറന്റുകൾക്കും കഫേകൾക്കുമെതിരെ നടപടിയെടുത്തിട്ടുണ്ട്. ഇതിന് പുറമെ 11 മെൻസ് സലൂണുകളും രണ്ട് വിമൺസ് സലൂണുകളും ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് പരിശോധനയിൽ തെളിഞ്ഞു.

Read Also: സർക്കാരിന്റെ ലാപ്ടോപ്പുകള്‍ തിരിച്ചുനല്‍കി ആദിവാസി വിദ്യാര്‍ഥികള്‍: ‘ഉണ്ടായിട്ടും പ്രയോജനമില്ല’

shortlink

Related Articles

Post Your Comments

Related Articles


Back to top button