NattuvarthaLatest NewsKeralaNewsIndia

നിയമം കയ്യിലെടുക്കാന്‍ ആരേയും അനുവദിക്കില്ല, ഞങ്ങളെ ഇല്ലാതാക്കാന്‍ പട്ടിണിപ്പാവങ്ങളെ ജയിലിലടക്കരുത്: സാബു ജേക്കബ്

കൊച്ചി: നിയമം കയ്യിലെടുക്കാന്‍ കിറ്റെക്‌സ് ആരേയും അനുവദിക്കില്ലെന്ന് എം.ഡി സാബു എം.ജേക്കബ്. അറസ്റ്റിലായ എല്ലാവരും പ്രതികളല്ലെന്നും, അറസ്റ്റ് ചെയ്തവരില്‍ 23 പേര്‍ മാത്രമാണ് പ്രതികളെന്നും സാബു എം. ജേക്കബ് ആരോപിച്ചു.

Also Read:സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

‘എന്നെയും കിറ്റെക്‌സിനെയും ഇല്ലാതാക്കാന്‍ പട്ടിണിപ്പാവങ്ങളെ തുറങ്കിലടക്കരുത്. നിരപരാധികളായ ഇതരസംസ്ഥാന തൊഴിലാളികളെ പിടിച്ച്‌ ജയിലിലിട്ടത് പൊലീസിന്‍റെ കൊടും ക്രൂരതയാണ്. ഇവരെ തുറന്ന് വിടാന്‍ മുഖ്യമന്ത്രി തയ്യാറാവണം’, സാബു എം ജേക്കബ് പറഞ്ഞു.

‘വളരെ യാദൃശ്ചികമായ ആക്രമണമാണ് നടന്നത്. 164 പേര്‍ പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ വെറും 23 പേര്‍ മാത്രമാണ് പ്രതികള്‍. മറ്റുള്ളവര്‍ നിരപരാധികളാണ്. 984 പേരാണ് അവിടെ താമസിക്കുന്നത്. 485 പേര്‍ ഇതരസംസ്ഥാന തൊഴിലാളികളാണ്. മൂന്ന് ക്വാര്‍ട്ടേഴ്‌സുകളിലെ തൊഴിലാളികളെ പൊലീസ് കൊണ്ടുപോയി. ഹിന്ദിക്കാരെ മാത്രം പൊലീസ് തെരഞ്ഞെടുപിടിച്ചു. 10, 11, 12 ക്വാര്‍ട്ടേഴ്‌സിലുള്ളവര്‍ മാത്രമാണ് കുറ്റക്കാരെന്ന് പൊലീസ് എങ്ങനെ മനസ്സിലാക്കി. ഇവരാണ് പ്രതികളെന്ന് പൊലീസ് എങ്ങനെ മനസ്സിലാക്കി.

നിയമം കയ്യിലെടുക്കാന്‍ കിറ്റെക്‌സ് മാനേജ്‌മെന്‍റ് ആരേയും അനുവദിക്കാറില്ല. ഇവിടെ സൂപ്പര്‍വൈസര്‍ക്ക് പോലും തൊഴിലാളികളെ കണ്ടാല്‍ മനസ്സിലാകില്ല. പിന്നെങ്ങനെയാണ് പൊലീസുകാര്‍ക്ക് പ്രതികളെ മനസ്സിലായത്. ഒരു ദൃശ്യവും പൊലീസിന്‍റെ കയ്യില്‍ തെളിവായില്ല. നിയമവിരുദ്ധമായി നീങ്ങുന്നവരെ സംരക്ഷിക്കാറില്ല. ഞങ്ങളുടെ അന്വേഷണത്തില്‍ 164 പേരില്‍ വെറും 23 പേര്‍ മാത്രമാണ് യഥാര്‍ഥ പ്രതികള്‍. 13 പേരെ തിരിച്ചറിഞ്ഞത് ഞങ്ങളുടെ കാമറയില്‍ നിന്നാണ്. എന്തിന്‍റെ അടിസ്ഥാനത്തിലാണ് നിരപരാധികളെ പ്രതികളാക്കിയതെന്ന് പൊലീസ് പറയണം’, സാബു ജേക്കബ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button