UAELatest NewsNewsInternationalGulf

ദുബായ് എക്‌സ്‌പോ 2020: ഡിസംബർ 27 വരെ രേഖപ്പെടുത്തിയത് 80 ദശലക്ഷത്തോളം സന്ദർശനങ്ങൾ

ദുബായ്: ദുബായ് എക്‌സ്‌പോ 2020 വേദിയിൽ ഡിസംബർ 13 വരെ സന്ദർശനത്തിനെത്തിയത് 80 ദശലക്ഷത്തോളം പേർ. ഒക്ടോബർ 1 മുതൽ ഡിസംബർ 27 വരെ എക്‌സ്‌പോ വേദിയിൽ മൊത്തം 8,067,012 ടിക്കറ്റ് സന്ദർശനങ്ങൾ രേഖപ്പെടുത്തിയതായി എക്‌സ്‌പോ അധികൃതർ അറിയിച്ചു. കോവിഡ് മഹാമാരിക്ക് ശേഷം ഏറ്റവും കൂടുതൽ ആളുകളെത്തിയ മേളയാണ് എക്സ്പോ.

Read Also: ഓസ്‌ട്രേലിയയില്‍ കൊവിഡ് കേസുകളില്‍ വർധനവ് : ന്യൂ സൗത്ത് വെയില്‍സില്‍ ആദ്യ ഒമൈക്രോൺ മരണം

ഇന്റർനാഷണൽ എജ്യുക്കേഷൻ കോൺഫറൻസ് ഈ മാസം നടന്നിരുന്നു. വിദ്യാർത്ഥികളും കുടുംബങ്ങളുമാണ് ഈ മാസത്തെ സന്ദർശകരിൽ കൂടുതലുള്ളത്. പുതുവർഷത്തെ വരവേൽക്കാൻ നിരവധി പരിപാടികളും എക്സ്പോയിൽ ഒരുക്കിയിട്ടുണ്ട്. അതിനാൽ തന്നെ സന്ദർശകരുടെ എണ്ണം വരും ദിവസങ്ങളിലും വർധിക്കും.

ലോകനിലവാരത്തിലുള്ള സംഗീത പരിപാടികൾ, കായിക മത്സരങ്ങൾ, ദേശീയദിനാഘോഷങ്ങൾ, കുടുംബാംഗങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാവുന്ന വിനോദപരിപാടികൾ തുടങ്ങിയ പരിപാടികളാണ് ഡിസംബർ മാസത്തിൽ ദുബായ് എക്‌സ്‌പോയിലെ സന്ദർശകരുടെ എണ്ണം വർധിപ്പിച്ചത്. നാല് ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ലോക മേള 190 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് സ്വാഗതം ചെയ്തത്. 2022 മാർച്ച് 31 നാണ് ദുബായ് എക്‌സ്‌പോ 2020 അവസാനിക്കുന്നത്.

Read Also: ആഭ്യന്തരവകുപ്പിന് തീവ്രവാദികളെ നിയന്ത്രിക്കാനാവുന്നില്ലെങ്കില്‍ ആ പണി ആര്‍എസ്എസിനെ ഏല്‍പ്പിക്കണം: എപി അബ്ദുള്ളക്കുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button